‘ഒടുവില്‍ ആ സൗഹൃദം കല്യാണത്തിലെത്തി…’; ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹത്തെക്കുറിച്ച് നടി മീര വാസുദേവ്

‘തന്മാത്ര’ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടി മീര വാസുദേവ് വിവാഹിതയായി. ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തിയെന്നും തങ്ങളുടെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂവെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടി വിവാഹ വിവരം പ്രേക്ഷകരെ അറിയിച്ചത്.

താന്‍ വിവാഹിതയായെന്നും കോയമ്പത്തൂരിലെ ചടങ്ങിലായിരുന്നു വിവാഹമെന്നും പോസ്റ്റില്‍ മീര വിവരിക്കുന്നു. സിനിമ – ടെലിവിഷന്‍ ഛായാഗ്രാഹകനും പാലക്കാട് സ്വദേശിയുമായ വിപിന്‍ പുതിയങ്കമാണ് മീരയുടെ വരന്‍. കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള മീര അഭിനയിച്ച സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍.

മീരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്

‘ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും ഏപ്രില്‍ 21ന് കോയമ്പത്തൂരില്‍വെച്ച് വിവാഹിതരാകുകയും ഇന്ന് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഞാന്‍ വിപിനെ പരിചയപ്പെടുത്താം. പാലക്കാട് ആലത്തൂരുകാരനാണ്, ഛായാഗ്രാഹകനാണ്, രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും കഴിഞ്ഞ ഒരു വര്‍ഷമായി സുഹൃത്തുക്കളുമാണ്.’

‘ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തത് ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമാണ്. എന്റെ പ്രൊഫഷണലില്‍ പിന്തുണ നല്‍കിയ എന്റെ അടുപ്പക്കാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം പങ്കുവെയ്ക്കുന്നു. പങ്കാളി വിപിനോടും നിങ്ങള്‍ അതേ സ്‌നേഹം പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’- മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News