സെറ്റിൽ വച്ച് ലുക്ക് കണ്ടപ്പഴേ തോന്നി വിനായകന്‍ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന്: നടി മിർണ

ജയിലർ സിനിമയിലെ വിനായകന്റെ വേഷം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരിക്കുകയാണ്. രജനികാന്തിനും ഒരുപടി മുകളിൽ വിനായകൻ പെർഫോം ചെയ്തിട്ടുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്. ഇപ്പോഴിതാ ജയിലർ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ച് വിനായകനെ കണ്ട വിശേഷം പങ്കുവെക്കുകയാണ് നടി മിർണ.

ALSO READ: രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം ലീഗിനെ അവഗണിച്ചതില്‍ പ്രതിഷേധം

സെറ്റിൽ വച്ച് ലുക്ക് കണ്ടപ്പഴേ തോന്നി വിനായകന്‍ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന് മിർണ പറഞ്ഞു. താന്‍ മലയാളിയാണെന്ന് തുറന്നു പറഞ്ഞെന്നും അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും ഡൂൾ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മിർണ വ്യക്തമാക്കി.

ALSO READ: തല്ലുമാല 2? മണവാളന്‍ വസീം വീണ്ടും വരുന്നെന്ന സൂചനയുമായി നിര്‍മാതാവ്; ആവേശത്തില്‍ ആരാധകര്‍

മിർണ പറഞ്ഞത്

ഞാന്‍ വിനായകന്‍ ചേട്ടനെ കണ്ടത് ഷൂട്ട് സ്പോട്ടില്‍ ക്യാരക്ടര്‍ ഗെറ്റപ്പിലാണ്. ഞങ്ങള്‍ക്ക് മുന്‍പ് പരിചയമില്ല. അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. ഞാന്‍ മലയാളിയാണെന്ന് പറഞ്ഞു. അങ്ങനെയാണ് പരിചയപ്പെടുന്നത്. ആ ലുക്കില്‍ തന്നെ വിനായകന്‍ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതുപോലെ ഷോക്കേസില്‍ വന്ന പോര്‍ഷനൊക്കെ ഭയങ്കര രസമാണ്.

ALSO READ: കനത്ത മഴയിൽ ഒമാനിൽ ഒരു മരണം, രണ്ടുപേരെ കാണാതായി

സിനിമയിൽ മമ്മൂക്കയെ ആണ് വിനായകന് പകരം ആദ്യം തീരുമാനിച്ചിരുന്നത് എന്നതിനെക്കുറിച്ച് സത്യമായിട്ടും എനിക്ക് അറിയില്ല. ഓഡിയോ ലോഞ്ചില്‍ രജനി സാര്‍ ഒരു ക്ലൂ പോലെ പറഞ്ഞു. അന്നെനിക്ക് ചോദിക്കാനുള്ള സമയം കിട്ടിയില്ല. എല്ലാവരും ബിസിയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ ചോദിക്കും, ആരെയായിരുന്നു ആ റോളിലേക്ക് പരിഗണിച്ചിരുന്നതെന്ന്.

ALSO READ: മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന

ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. രജനി സാര്‍ ഭയങ്കര സിംപിളായിട്ടുള്ള ആളാണ്. ഭയങ്കര ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള, ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും ഒരുപാട് കാര്യങ്ങളെ കുറിച്ച് കേള്‍ക്കാനുമൊക്കെ ആഗ്രഹവും താത്പര്യവുമുള്ള ആളാണ്. ഞങ്ങളുടെ എപ്പോഴത്തേയും ഡിസ്‌കഷന്‍ സിനിമയെ കുറിച്ചായിരിക്കും. നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകളെ കുറിച്ചും അല്ലെങ്കില്‍ തിയേറ്ററില്‍ റിലീസായ സിനിമകളെ കുറിച്ചുമൊക്കെയായിരിക്കും പ്രധാനമായും ഡിസ്‌കഷന്‍. ഫുഡ്, ട്രാവല്‍, ലൈഫ് സ്റ്റൈല്‍ അങ്ങനെ ഓരോ ദിവസവും ഓരോ കണ്ടന്റ് ഉണ്ടാകും അവിടെ സംസാരിക്കാന്‍.

ALSO READ: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും ചേരും

നമുക്ക് ഏതാണ്ട് ഒരു വര്‍ഷത്തെ ഷൂട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഈ ഓഗസ്റ്റ് വരെ. അതില്‍ ഏതാണ്ട് എട്ട് മാസം ജയിലറിന്റെ ഷൂട്ട് തന്നെ ഉണ്ടായിരുന്നു. അതില്‍ ഒരു 40-45 ദിവസം സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും അറിയാനുമൊക്കെയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News