ജീവിതത്തില്‍ തമാശയ്ക്ക് പ്രാധാന്യമുണ്ട്, പക്ഷേ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ബാലന്‍സ്ഡ് ആയിരിക്കണം: നാദിയ മൊയ്തു

ജീവിതത്തില്‍ തമാശയ്ക്കു വളരെ പ്രാധാന്യമുണ്ടെന്നും അതില്ലെങ്കില്‍ ജീവിതം തന്നെ വരണ്ടു പോകുമെന്നും നടി നാദിയ മൊയ്തു. പക്ഷേ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ബാലന്‍സ്ഡ് ആയിരിക്കണമെന്നും ഒന്നും പരിധി വിട്ടു വേണ്ടെന്നും താരം പറഞ്ഞു.

എന്നാല്‍, കുട്ടി വെളുത്തിരിക്കുന്നതോ കറുത്തിരിക്കുന്നതോ കാര്യമില്ല. അത്തരത്തിലൊരു താരതമ്യത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ തിരിച്ചറിവുണ്ടാകുന്നത് നല്ലതാണ്. പക്ഷെ എപ്പോഴും ഇത് പാലിക്കുന്നത് പ്രായോഗികമെല്ലെന്നാണ് കരുതുന്നതെന്നുംതാരം ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

‘ചെറുപ്പത്തില്‍ നമുക്ക് കെട്ടും കണ്ടും പരിചയമുള്ള ചില കാര്യങ്ങളില്ലേ, നമ്മള്‍ നിര്‍ദോഷമെന്നു കരുതി പറയുന്ന പലതിലും ചില രാഷ്ട്രീയങ്ങളുണ്ട്. ചില കുഞ്ഞുങ്ങളെ കാണുമ്പോള്‍ ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ ‘നല്ല വെളുത്ത കുട്ടി , സുന്ദരിക്കുട്ടി’ എന്നൊക്കെ.

എന്നാല്‍, കുട്ടി വെളുത്തിരിക്കുന്നതോ കറുത്തിരിക്കുന്നതോ കാര്യമില്ല. അത്തരത്തിലൊരു താരതമ്യത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ തിരിച്ചറിവുണ്ടാകുന്നത് നല്ലതാണ്. പക്ഷെ എപ്പോഴും ഇത് പാലിക്കുന്നത് പ്രായോഗികമെല്ലെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് സിനിമയില്‍, ചില തമാശകള്‍ തമാശയായി കാണണം. എല്ലാറ്റിനെയും വരികള്‍ക്കിടയിലൂടെ വായിക്കരുത്.

ആരെയെങ്കിലും ഒരുപാടു ബാധിക്കുന്ന തരം തമാശകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളു. ജീവിതത്തില്‍ തമാശയ്ക്കു വളരെ പ്രാധാന്യമുണ്ട്. അതില്ലെങ്കില്‍ ജീവിതം തന്നെ വരണ്ടു പോകും. പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ബാലന്‍സ്ഡ് ആയിരിക്കണം. ഒന്നും പരിധി വിട്ടു വേണ്ട,’ നാദിയ മൊയ്തു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News