‘അത് ലോക്കാ മോനെ ഇങ്ങ് പോരെ’, കമന്റ് ബോക്സ് ഓഫ് ചെയ്യാൻ കാരണമുണ്ട്, വെളിപ്പെടുത്തി നമിത പ്രമോദ്

സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നവരാണ് സെലിബ്രിറ്റികൾ. അത്തരത്തിൽ മോശം കമന്റുകളും മറ്റും നേരിടേണ്ടി വരുന്നത് കൊണ്ട് തന്നെ പലരും കമന്റ് ബോക്സുകൾ ഓഫ് ചെയ്യാറുണ്ട്. ഇപ്പോഴിതാ താൻ കമന്റ് ബോക്സ് ഓഫ് ചെയ്യാനുള്ള കാരണം വ്യകതമാകുകയാണ് നടി നമിത പ്രമോദ്.

തനിക്ക് സമാധാനം ആവശ്യമുള്ളത് കൊണ്ടാണ് കമന്റ് ബോക്സ് ഓഫാക്കിയതെന്ന് നമിത പറയുന്നു. കുട്ടികളൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതാണെന്നും തനിക്ക് ആളുകളുടെ മോശം കമന്റുകൾ കാണുന്നതിനോട് താത്പര്യമില്ലെന്നും നമിത പ്രമോദ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ALSO READ: ഹസിൻ ജഹാൻ്റെ മനസ് മാറിയോ? മുഹമ്മദ് ഷമിക്ക് ആശംസകളുമായി മുൻ ഭാര്യയുടെ വീഡിയോ; ഇരുവരും വീണ്ടും ഒന്നിക്കുന്നു?

നമിത പ്രമോദ് പറഞ്ഞത്

എനിക്ക് മെൻ്റൽ പീസ് വേണം. എന്റെ കമന്റ് ബോക്സ് കുറേ നാളായിട്ട് ഓഫ് ആണ്. ആവശ്യമില്ലാത്ത കമെന്റുകളൊക്കെ വരുന്നുണ്ട്. ചില സ്പാം പോലെയുള്ള കമന്റ് ഒക്കെയാണ് വരാറുള്ളത്. അപ്പോൾ ഞാൻ കരുതി എന്തിനാണ് ഓൺ ആകുന്നതെന്ന്. കുട്ടികൾ വരെ സോഷ്യൽ മീഡിയ നോക്കുന്നുണ്ട്. എനിക്ക് ആളുകൾ ഇത്തരത്തിലുള്ള കമൻ്റുകൾ കാണണമെന്നില്ല. എൻ്റെ മെൻ്റൽ പീസിനും വേണ്ടിയാണ് ഞാൻ അത് ഓഫ് ചെയ്ത് വെച്ചിരിക്കുന്നത്. ചില സമയത്ത് ലൈക്‌സും ഹൈഡ് ചെയ്ത് വെക്കാറുണ്ട്. എനിക്ക് ചില സമയത്ത് നെഗറ്റിവിറ്റി കൂടുതൽ ആയിട്ട് തോന്നുമ്പോൾ ഞാൻ അതൊക്കെ ഓഫ് ചെയ്ത് വെക്കും.

ചില സമയത്ത് നമ്മൾ അറിയാതെ വായിച്ച് പോകും. അത് നമ്മളെ മെന്റലി എഫക്ട് ചെയ്യും. ഞാൻ ചിലപ്പോൾ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ചിലത് നമ്മളെ വർക്കിന്‌ ബാധിക്കുകയാണെങ്കിൽ മൂഡ് കംപ്ലീറ്റ് പോകും. എനിക്കത് നല്ല പ്രശ്നമാണ്. ഞാൻ ഏതോ ഒരു പോയിൻ്റിൽ ഓഫ് ചെയ്തതാണ്. പിന്നെ ഓൺ ആകുന്നത് സെറ്റിങ്സിൽ എവിടെയാണെന്ന് ഓർമയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News