‘ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ’, പൃഥ്വിരാജിനും രഞ്ജിത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിൽ താരം പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൃഥ്വിരാജിനും രഞ്ജിത്തിനുമൊപ്പമുള്ള നന്ദനം സിനിമയുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് നവ്യ നായർ പങ്കുവെച്ചത്.

ALSO READ: വാകേരിയിലെ കടുവയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

മധുര മനോഹരമായ ഓർമകളുള്ള ഒരു ചിത്രം എന്ന അടിക്കുറിപ്പോടെയാണ്‌ നവ്യ ചിത്രം പങ്കുവെച്ചത്. തനിക്ക് ഈ ചിത്രം അയച്ചു തന്നതിന് ഒരു സുഹൃത്തിനോട് നന്ദിയും നവ്യ അറിയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് നവ്യക്ക് അഭിനന്ദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ വെച്ചുള്ളതാണ് ഈ ചിത്രം.

ALSO READ: ശബരിമല തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കരുത് : മുഖ്യമന്ത്രി

ഞാൻ കണ്ടു.. ഞാനേ കണ്ടുള്ളൂ.. ഞാൻ മാത്രേ കണ്ടുള്ളൂ.., എന്നാണ് പലരും ഈ ചിത്രത്തിന് കമന്റ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയെ കുറിച്ചും രഞ്ജിത്തിനെ കുറിച്ചുമെല്ലാം ചിത്രത്തിന് താഴെ ആരാധകർ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്. അതേസമയം, വലിയ തിരിച്ചുവരവാണ് സിനിമാ ലോകത്ത് നവ്യ നായർ നടത്തിയത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News