ഒറ്റത്തവണ ഉടുത്ത സാരികൾ വിൽപനയ്ക്ക് വെച്ച് നവ്യ നായർ, ‘പ്രീ-ലവ്ഡ് നവ്യ നായര്‍’ എന്ന പേജിലൂടെ പുതിയ സംരഭം

എപ്പോഴും ട്രെന്ഡിങ്ങിന് പിറകെ ഓടിക്കൊണ്ടിരിക്കുന്നവരാണ് സെലിബ്രിറ്റികൾ. അതുകൊണ്ട് തന്നെ ഇവർക്കൊപ്പം ഇവരുടെ വസ്ത്രങ്ങളും ആരാധകർ ഓർത്തുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ ഒരു വട്ടം മാത്രം ധരിച്ച വസ്ത്രങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് നവ്യ നായർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ സംരംഭത്തെ കുറിച്ച് നവ്യ ആരാധകരോട് പറഞ്ഞത്.

ALSO READ: ആടുജീവിതം പുസ്തകം ഇറങ്ങിയപ്പോൾ ആ പ്രമുഖ സംവിധായകൻ എന്നെക്കാണാൻ വന്നു, സിനിമയാക്കണം എന്ന സ്വപ്നം അറിയിച്ചു, പക്ഷെ അന്നത് നടന്നില്ലെന്ന് ബെന്യാമിൻ

‘പ്രീ-ലവ്ഡ് നവ്യ നായര്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നവ്യ സാരികള്‍ വില്‍ക്കുന്നത്. ഒരിക്കല്‍ ഉടുത്തതോ ഒരിക്കല്‍പോലും ഉടുക്കാന്‍ സമയം കിട്ടാതെപോയതോ ആയ തന്റെ ശേഖരത്തിലുള്ള സാരികളാണ് പേജിലൂടെ വില്‍ക്കുന്നതെന്നാണ് സംരംഭത്തെ കുറിച്ച് താരം വ്യക്തമാക്കിയത്.

ALSO READ: ‘പൃഥ്വിയുടേത് നോക്കുമ്പോള്‍ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല’: മോഹന്‍ലാല്‍

നിലവില്‍ ആറു സാരികളാണ് ഈ പേജിലൂടെ താരം വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം കാഞ്ചീവരം സാരികളും, രണ്ട് വീതം ബനാറസി സാരികളും ലിനന്‍ സാരികളുമാണുള്ളത്. കാഞ്ചീവരം സാരികള്‍ക്ക് 4000 രൂപയും, ബനാറസി സാരികള്‍ക്ക് 4500 രൂപയും, ലിനന്‍ സാരികള്‍ക്ക് 2500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. വില്പനയ്ക്ക് വെച്ച ഈ ആറ് സാരികളും ഒരു തവണ ഉപയോഗിച്ചതാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News