‘എന്റെ കവിളുകള്‍ നിങ്ങള്‍ക്ക് നുള്ളി നോക്കാം’; ഒടുവില്‍ തുറന്നുപറച്ചിലുമായി നയന്‍താര

nayanthara

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് നടി നയന്‍താര നല്‍കിയ മറുപടിയാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയത്.

മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും താരം തുറന്നുപറഞ്ഞു.

ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് നയന്‍താര വിശദീകരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര മനസ് തുറന്നത്.

Also Read : തിളക്കം മങ്ങി പൊന്ന്; പിന്നോട്ട് കുതിച്ച് സ്വര്‍ണവില, കുത്തനെ കുറഞ്ഞ് നിരക്ക്

‘എനിക്ക് എന്റെ പുരികം ഭംഗിയാക്കുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാന്‍ ഞാന്‍ ആവശ്യത്തിന് സമയവും ചെലവഴിക്കാറുണ്ട്. കാരണം ഇത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. പക്ഷേ, പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു. എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്കറിയാം’- നയന്‍താര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News