‘തിരക്കഥ പറയേണ്ട, പകരം ഗോവയ്ക്ക് വന്നാൽ മതി’; നിർമ്മാതാവിൽ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി നടി നീതു ഷെട്ടി

neethu

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമ മേഖലയിൽ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിച്ചത്തുവന്നത്. പ്രമുഖ നടന്മാർക്കെതിരെയുള്ള ആരോപണങ്ങൾ രാജ്യമൊട്ടാകെ വാർത്തകളിൽ ഇടം പിടിച്ചതോടെ തങ്ങളുടെ ഇൻഡസ്ട്രിയിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെന്നും എന്നാൽ അതൊന്നും പുറത്തുവരാത്തതാനെന്നും മറ്റ് ചില അന്യഭാഷാ അഭിനേത്രികൾ തുറന്നടിച്ചു. മറ്റ് ചിലർ തങ്ങൾക്ക് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. അത്തരമൊരു തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുന്നത്.

ALSO READ; ‘വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും’: ഡിവൈഎഫ്ഐ

കന്നഡ നദി നീതു ഷെട്ടിയാണ് തനിക്ക് ഒരിക്കൽ ഒരു നിർമ്മാതാവിന് നിന്നും നേരിടേണ്ടി വന്ന ദുരനുഭവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ലോ ബജറ്റ് ചിത്രത്തിന്റെ തിരക്കഥ പറയാനായി നിർമ്മാതാവിനെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ തിരക്കഥ പറയേണ്ടെന്നും പകരം ഗോവയിലേക്ക് തനിക്കൊപ്പം വന്നാൽ മതിയെന്നുമാണ് നിർമാതാവ് മറുപടി നൽകിയതെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. കന്നഡ സിനിമ മേഖലയിലെ ഏതൊരു നടിമാരോട് ചോദിച്ചാലും അവർക്കെല്ലാം ഇത്തരം അനുഭവമുണ്ടെന്ന് മനസിലാക്കാൻ കഴിയുമെന്ന് മറ്റൊരു വ്യക്തി പറഞ്ഞതായും നീതു പറയുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ അഭിനേത്രികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണെന്നും കര്‍ണാട സര്‍ക്കാറും ഈ പാത പിന്തുടരണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനോടായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

ALSO READ; ‘വയനാട് പുനരധിവാസത്തെ പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും തുരങ്കംവെക്കുന്നു’: സിപിഐഎം

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട് മാതൃകയിൽ ഒരു കമ്മിറ്റി രൂപീകരിച്ച സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തി അഞ്ഞൂറിലധികം കന്നഡ സിനിമ താരങ്ങൾ അടുത്തിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമായയെ കണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News