‘കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’: നിഖില വിമല്‍

കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് നടി നിഖില വിമല്‍ പറയുന്നത് ശ്രദ്ധനേടുന്നു. അവിടെ വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തു നിന്നാണ് ഭക്ഷണം നല്‍കുന്നതെന്നാണ് നിഖില പറയുന്നത്. ഇപ്പോഴും അത് തുടരുന്നുണ്ടെന്നും നിഖില വിമല്‍ പറയുന്നു. നിഖില വിമല്‍ നായികയായി എത്തുന്ന അയല്‍വാശിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

Also Read: ‘എഴുന്നേറ്റ് ജോലിക്ക് പോടാ’; ഉറക്കത്തിലായിരുന്ന ഏഴാം ക്ലാസുകാരനായ മകന്റെ മുഖത്തടിച്ച് പിതാവ്; അറസ്റ്റ്

കണ്ണൂരില്‍ തന്റെ നാട്ടിലെ കല്യാണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തലേദിവസത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരികയെന്ന് നിഖില പറയുന്നു. കോളേജ് കാലഘട്ടത്തിലാണ് മുസ്ലീം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുക. ഇപ്പോഴും അങ്ങനെ തന്നെയാണ്. വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നുമാണ് ഭക്ഷണം കഴിക്കുന്നതെന്നും നിഖില പറയുന്നു.

വിവാഹം കഴിഞ്ഞാല്‍ ആണുങ്ങള്‍ പെണ്ണിന്റെ വീട്ടിലായിരിക്കും താമസിക്കുക. ബന്ധുക്കള്‍ അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതുവരെ അവര്‍ പുതിയാപ്ലമാരായിരിക്കും. എപ്പോള്‍ വന്നാലും വലിയ സ്വീകരണം നല്‍കുമെന്നും മരിച്ചാലും അവര്‍ പുതിയാപ്ലയായിരിക്കുമെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

Also Read: ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തി നടി പാര്‍വതി

അതേസമയം, നിഖില കേന്ദ്രകഥാപാത്രമാകുന്ന അയല്‍വാശി ഏപ്രില്‍ 21ന് തീയറ്ററുകളില്‍ എത്തും. നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ബിനു പപ്പു, നസ്ലിന്‍ ലിജോ മോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി നിര്‍മാണ പങ്കാളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News