വയനാടിനായി രാത്രി വൈകിയും നേരിട്ടിറങ്ങി നിഖില വിമല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐക്കൊപ്പം കൈകോര്‍ത്ത് താരം

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ രാത്രി വൈകിയും വയനാടിനുവേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുകയാണ് നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് വേണ്ട ആവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന തളിപ്പറമ്പ് കളക്ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സജീവമായിരുന്നു നിഖില.

Also Read : വയനാട് ദുരന്തം : ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ തിരുവനന്തപുരം കളക്ടറേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം നിഖില വിമല്‍ പാക്കിങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

അതേസമയം സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും അഭ്യര്‍ഥിച്ച് സിനിമ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും താരറങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു. വയനാട് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പും ഇവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ടോവിനോ തോമസ് മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി താരങ്ങളാണ് ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് എത്തിയിരിക്കുന്നത്.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ 150ലധികം ആറുകളാണ് മരിച്ചത്.

‘വയനാട് ജില്ലയില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകര്‍ക്കു അപകട ബാധിതരേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര സുഖമമാക്കാന്‍ ഏവരും സഹകരിക്കുക. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക. ഒരുമിച്ചു അതിജീവിക്കാം..’, താരങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News