‘അവസാനം സെറ്റിലിരുന്ന് കരഞ്ഞു, ഒടുവില്‍ എന്റെ ആവശ്യത്തിന് വേണ്ടിയാണ് അത് പഠിച്ചത്’: നിഖില വിമല്‍

തന്റെ ആവശ്യത്തിന് വേണ്ടിയാണ് തമിഴ് പഠിച്ചതെന്ന് തുറന്നുപറഞ്ഞ് നടി നിഖില വിമല്‍. താന്‍ തമിഴ് പഠിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയായിരുന്നു നടി. തമിഴ് ഭാഷ അറിയാത്തത് കൊണ്ട് നമ്മള്‍ സ്‌ക്രിപ്റ്റ് കാണാതെ പഠിക്കേണ്ടി വരുമായിരുന്നെന്ന് താരം പറഞ്ഞു.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

Also Read : ‘ഇന്നും ഞാന്‍ ആ നടനില്‍ നിന്നും പഠിക്കുന്നുണ്ട്, ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല, ആര്‍ക്കും അതിന് സാധിക്കില്ല’: ജഗദീഷ്

എന്റെ ആവശ്യത്തിന് വേണ്ടിയാണ് ഞാന്‍ തമിഴ് പഠിച്ചത്. തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന സമയത്ത് നമുക്ക് സ്‌ക്രിപ്റ്റ് തരില്ലായിരുന്നു. പകരം ഡയലോഗിന്റെ മലയാളം ട്രാന്‍സ്ലേഷനാണ് തരിക. ഭാഷ അറിയാത്തത് കൊണ്ട് നമ്മള്‍ ഇത് കാണാതെ പഠിക്കേണ്ടി വരും.

പക്ഷെ അങ്ങനെ കാണാതെ പഠിച്ച് ചെല്ലുമ്പോള്‍ അതിന്റെ അകത്ത് നിന്ന് രണ്ട് വാക്കുകള്‍ കട്ട് ചെയ്യും. പകരം രണ്ട് വാക്കുകള്‍ ആഡ് ചെയ്യും. അങ്ങനെ വരുമ്പോള്‍ അത് നമുക്ക് വളരെ ബുദ്ധിമുട്ടാകും. ഇത് പറയാന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് ഞാന്‍ സെറ്റിലിരുന്ന് കരഞ്ഞിട്ടൊക്കെയുണ്ട്.

നമ്മള്‍ രാത്രി മുഴുവന്‍ ഇരുന്ന് കാണാതെ പഠിച്ചിട്ട് പോകുന്നതാണല്ലോ. പിന്നെ പിന്നെയാണ് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് നടക്കുന്ന ഒരു കാര്യം എനിക്ക് സ്ലോലി നടക്കുന്ന പ്രോസസാണെന്ന് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയാണ് ഞാന്‍ എങ്കില്‍ പിന്നെ തമിഴ് പഠിച്ചേക്കാമെന്ന് തീരുമാനിക്കുന്നത്. പഠിച്ചു വന്നപ്പോള്‍ തമിഴ് എഴുതാനും വായിക്കാനും ഒരുപോലെ പഠിക്കാന്‍ സാധിച്ചു.

പിന്നെ ആ സമയത്ത് ഞാന്‍ എല്ലാ ദിവസവും ഏതെങ്കിലും ഒരു തമിഴ് ഫ്രണ്ടിന്റെയടുത്ത് സംസാരിക്കുമായിരുന്നു. തമിഴ് ഇമ്പ്രൂവാകാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. ഞാന്‍ പറയുന്ന പൊട്ട തമിഴൊക്കെ അവര് കേട്ടു. അവര് പറയുന്നത് ഞാനും കേട്ടു. അവസാനം തമിഴ് പഠിച്ചു,’ നിഖില വിമല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News