നടന് ധനുഷ് ഇഡ്ഡലി കടൈ എന്ന ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നതായി നടി നിത്യ മേനോന് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തില്‍ ധനുഷ് തന്നെയാണ് പ്രധാനവേഷത്തില്‍ എത്തുന്നതും. താരത്തിന്റെ കരിയറിലെ 52-ാം ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തേനിയില്‍ പുരോഗമിക്കുകയാണ്.
ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ‘ഇഡ്ഡലി കടൈ’ നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സംഗീതം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here