സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നത് വലിയ പ്രശ്നം, സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ട്; നടി പത്മപ്രിയ

സിനിമയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്നും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമയിൽ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്നും  നടി പത്മപ്രിയ. സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വം. നടന്മാർ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നു. നടന്മാരുടെ കഥകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്നു. സ്ത്രീ മേധാവിത്വമുള്ള സിനിമകൾ പൊതുവേ കുറവാണ് പത്മപ്രിയ പറഞ്ഞു. സിനിമകളിൽ ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കുന്നില്ല. ഒരു തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയിട്ടുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

ALSO READ: ‘കമല്‍ സാറിന്റെ കൂടെ എനിക്ക് പകരം ആ റോള്‍ ജയറാം ചെയ്തു, അത് നന്നായെന്ന് പിന്നീട് തോന്നി’: അരവിന്ദ് സ്വാമി

സിനിമയിൽ ടെക്നിക്കൽ വിഭാഗത്തിൽ പൊതുവേ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും 2022 ൽ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠന പ്രകാരം നിർമാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങിയ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നെന്നും പത്മപ്രിയ വ്യക്തമാക്കി. 2023 ൽ ഈ സ്ഥിതി മൂന്ന് ശതമാനമായി ഉയർന്നിട്ടുണ്ട്.  സിനിമാ പോസ്റ്ററുകളിൽ നടിമാർക്ക് പ്രാമുഖ്യം ലഭിക്കുന്നതിനു കാരണം പണമാണ്. ഒരു ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. അവർക്ക് കൃത്യമായി ഭക്ഷണം നൽകില്ല എന്നു മാത്രമല്ല, ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുകയും വേണം.- പത്മപ്രിയ പറഞ്ഞു. 2017 ൽ തൻ്റെ  സഹപ്രവർത്തകയ്ക്ക് ഒരു ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നതെന്നും പത്മപ്രിയ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News