‘ഭരണസമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണം’ പാർവതിയുടെ ആവശ്യം അംഗീകരിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ

ഭരണസമിതിയിൽ നിന്ന് പാർവതി തിരുവോത്തിനെ ഒഴിവാക്കി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ . തന്നെ ഒഴിവാക്കണമെന്ന പാർവതി തിരുവോത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് സർക്കാർ നടപടി. ഭരണസമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന കാര്യം സംബന്ധിച്ച് പാർവതി രണ്ടാഴ്ച മുമ്പ് കെ എസ്എഫ്ഡിസിക്ക് മെയിൽ അയച്ചിരുന്നു. ഭരണസമിതിയിൽ അംഗമായിരിക്കാൻ താത്പര്യമില്ലെന്നായിരുന്നു പാർവതി കാരണം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. മറ്റു ചില അംഗങ്ങളെ മാറ്റി കെ എസ്എഫ്ഡിസി കഴിഞ്ഞദിവസം ഭരണസമിതി പുനസംഘടിപ്പിച്ചിരുന്നു.

ALSO READ: ശമ്പള വിതരണം; മലബാർ ദേവസ്വം ബോർഡിന് 2.5 കോടി രൂപ സർക്കാർ കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News