വർഷങ്ങൾക്ക് ശേഷം പാർവതി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു? മറുപടി നൽകി കാളിദാസ് ജയറാം

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ നടിയാണ് പാർവതി. മോഹൻലാൽ പാർവതി കൂട്ടുകെട്ടെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. കിരീടം, തൂവാനത്തുമ്പികൾ തുടങ്ങിയ ക്ലാസിക് മലയാള ചിത്രങ്ങളിൽ എല്ലാം തന്നെ പാർവതിയായിരുന്നു നായിക. ഇപ്പോഴിതാ താരം സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മകൻ കാളിദാസ് ജയറാം.

ALSO READ: ‘ഐക്യമില്ലായ്‌മയാണ് കോൺഗ്രസിന്റെ ദൗർബല്യം’; കാലുവാരാത്ത നേതൃത്വം ഉണ്ടാവണമെന്ന് കെ സുധാകരന്‍

‘അമ്മയോട് സിനിമയിലേക്ക് തിരിച്ചു വരാനും വീണ്ടും അഭിനയിക്കാനും ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അമ്മക്ക് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ ചെയ്യണമെന്ന് തോന്നുന്ന സിനിമ വരണം. അങ്ങനെ ഒരു സിനിമ വന്നാല്‍ അമ്മക്ക് ചെയ്യാന്‍ താത്പര്യമുണ്ട്. എന്നാല്‍ അമ്മക്ക് ഏറ്റവും ഇഷ്ടം വീട്ടില്‍ ഞങ്ങളുടെ കൂടെ ചില്‍ ചെയ്തിരിക്കാനാണ്’, പാർവതി സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് മറുപടിയായി പാർവതി പറഞ്ഞു.

‘ഞാനും എല്ലാവരെയും പോലെ അമ്മ സിനിമയിലേക്ക് വരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ്. എനിക്ക് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. പക്ഷെ അതിനെല്ലാം മുമ്പായി അമ്മക്ക് ഇഷ്ടപെടുന്ന കഥ വരണം. എങ്കിലെ ഇതൊക്കെ നടക്കുകയുള്ളു. അമ്മ എന്റെ എല്ലാ സിനിമകളും കാണാറുണ്ട്. എന്റെ എല്ലാ സിനിമകളും ഇഷ്ടവുമാണ്. പക്ഷെ ഞാന്‍ എന്ത് ചെയ്താലും അമ്മക്ക് ഓക്കെയാണ്. എല്ലാം സൂപ്പറാണെന്ന് പറയും’, കാളിദാസ് പറയുന്നു.

ALSO READ: ഹൈദരാബാദില്‍ വന്‍ തീപിടിത്തം

‘എന്റെ പടം അപ്പയും കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ നന്നായിട്ടുണ്ടെന്ന് പറയാറുമുണ്ട്. അല്ലെങ്കില്‍ എന്തൊക്കെ ബെറ്ററാക്കണമെന്ന് പറഞ്ഞു തരും. എന്റെ പാരന്‍സ് വളരെ സപ്പോര്‍ട്ടീവാണ്. ഒരുപക്ഷെ എല്ലാവരും പറയുന്നതാകും ഈ കാര്യം. പാരന്‍സാണ് മെന്റലി എന്റെ ബാക്ക് ബോണ്‍. പക്ഷെ, എന്റെ വീട് അപ്പൂന്റേം സിനിമ അപ്പ ഇതുവരെ മുഴുവനായും കണ്ടിട്ടില്ല. പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്,’ പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാളിദാസ് ജയറാം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News