സിനിമയൊന്നും ഇല്ലേ, ഫീൽഡ് ഔട്ട് ആയോ, പിറകിൽ നിൽക്കുന്നവന്‌ എന്ത് പറ്റി? പാർവതി തിരുവോത്ത് പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകൾ

മികച്ച പ്രകടനങ്ങൾ കൊണ്ട് മലയാളികളെ അതിശയിപ്പിച്ച നടിയാണ് പാർവതി തിരുവോത്ത്. നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന താരം ഏറെക്കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും മറ്റും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: കണ്ണൂർ സ്‌ക്വാഡിന് തമിഴ്‌നാട്ടിലും മികച്ച സ്വീകരണം, ഒ ടി ടി റിലീസിന് പിറകെ തെന്നിന്ത്യയിൽ നിന്ന് മമ്മൂട്ടിയെ വാഴ്ത്തി റിവ്യൂ

വർക്ക് ഔട്ടിന് ശേഷമുള്ള ഒരു ചിത്രമാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. നടിക്കൊപ്പം മറ്റൊരാളും ചിത്രത്തിൽ ഉണ്ട്. ഇരുവർക്കുമെതിരെ നിരവധി മോശം കമന്റുകളാണ് സോഷ്യൽ മീഡിയിൽ വന്നുകൊണ്ടിരിക്കുന്നത്. സിനിമയൊന്നും ഇല്ലേ, ഫീൽഡ് ഔട്ട് ആയോ, പിറകിൽ നിൽക്കുന്നവന് എന്ത് പറ്റി എന്നൊക്കെയുള്ള കമന്റുകളാണ് പലരും രേഖപ്പെടുത്തുന്നത്.

ALSO READ: പെൺ വേഷത്തിൽ തമിഴ്‌നടൻ ജീവയുടെ കിടിലൻ മേക്കോവർ, രാത്രി പുറത്തിറങ്ങരുതെന്ന് തുടങ്ങി മോശം കമന്റുകൾ; വീഡിയോ

അതേസമയം, വിക്രമിന്റെ തങ്കലാൻ എന്ന ചിത്രമാണ് പർവതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. പാ രഞ്ജിത് ആണ് സിനിമയുടെ സംവിധായകൻ. 150 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration