ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് സിനിമയുടെ ഓഡിഷന് താന്‍ ഫാസില്‍ സാറിന്റെ വീട്ടില്‍ പോയിരുന്നെന്നും ആ സിനിമയില്‍ താനായിരുന്നു നായികയാകേണ്ടിയിരുന്നത് എന്നും തുറന്നുപറഞ്ഞ് നടി പ്രിയാമണി. തന്റെ ജീവിതത്തിലെ ആദ്യ ഓഡിഷന്‍ സംവിധായകന്‍ ഫാസിലിന്റെ സിനിമയിലായിരുന്നു.
Also Read : ആ സിനിമയില്‍ എനിക്ക് പകരം ഷാരൂഖ് ഖാന്‍ അഭിനയിച്ചാലും അത് പരാജയപ്പെടുമായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
എന്നാല്‍ പരീക്ഷ ഉള്ളതുകൊണ്ട് തനിക്ക് അഭിനയിക്കാന്‍ പറ്റിയില്ലെന്നും ഒരു സ്വകാര്യയൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘എന്റെ ആദ്യ തമിഴ് പടത്തിന് മുമ്പ് ലൈഫില്‍ ആദ്യമായിട്ട് ഞാന്‍ ഓഡിഷന്‍ ചെയ്തത് ഫാസില്‍ സാറിന്റെ സിനിമയ്ക്കായിരുന്നു. അത് ഫഹദിന്റെ ഡബ്യു ഫിലിമിന് വേണ്ടിയായിരുന്നു. ഫാസില്‍ സാറിന്റെ വീട്ടില്‍ പോയി, ഒന്നൊന്നര ദിവസം ഞാനും അമ്മയും അവിടെ നിന്നിട്ടാണ് ഓഡിഷന്‍ ചെയ്തത്.
കയ്യെത്തും ദൂരത്ത് സിനിമയിലെ സോങ്ങിന്റെ ഓഡിഷന്‍ ഞാന്‍ ചെയ്തു, അതുപോലെ ഏതോ ഒരു സീനിന്റെ വലിയ ഡയലോഗ് ഫാസില്‍ സാര്‍ എനിക്ക് തന്നു. ഞാന്‍ എങ്ങനെയാണ് അത് പഠിച്ചെതെന്ന് എനിക്കറിയില്ല. പക്ഷേ രാത്രി മുഴുവന്‍ കുത്തിയിരുന്ന് പഠിച്ചിട്ടാണ് ഞാന്‍ ഡയലോഗ് പറഞ്ഞത്.
അമ്മയായിരുന്നു എനിക്ക് ഡയലോഗ് മംഗ്ലീഷില്‍ എഴുതി തന്നിരുന്നത്. അപ്പോഴാണ് ഫാസില്‍ സാര്‍ ചോദിച്ചത് ‘നിങ്ങള്‍ മലയാളീസ് അല്ലേ’ എന്ന്. ‘ആണ് സാര്‍ പക്ഷേ മലയാളം എനിക്ക് എഴുതാന്‍ അറിയില്ല’ എന്ന് അമ്മ പറഞ്ഞു. അമ്മയാണ് എനിക്ക് ഡയലോഗ് എഴുതി തന്നതും ഞാന്‍ കുത്തിയിരുന്ന് പഠിച്ചതും പിറ്റേന്ന് വന്ന് ഡെലിവര്‍ ചെയ്യുന്നതും.
Also Read : മലയാളി മോഡലിനെ വിടാതെ പിന്തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ
‘പ്രിയ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’ എന്ന് ഫാസില്‍ സാര്‍ പറഞ്ഞു. എന്നെക്കൊണ്ട് ഒരു സീനും ചെയ്യിപ്പിച്ചു. ആ സമയം ഫഹദ് ഉണ്ടായിരുന്നു ഓഡിഷനില്‍. ഫഹദിന്റെ കൂടെ ഓഡിഷന്‍ ചെയ്തു, ഫാസില്‍ സാര്‍ ഭയങ്കര ഹാപ്പിയായിരുന്നു.
ഓഡിഷന്‍ കഴിഞ്ഞിട്ട് ഫാസില്‍ സാര്‍ എന്നെ വിളിച്ചിട്ട് ‘പ്രിയ എന്തായാലും വരണം, ഈ പടം ചെയ്യൂ’ എന്ന് പറഞ്ഞു. ‘ഇല്ല സാര്‍, എനിക്ക് സെക്കന്‍ഡ് പി.യു.സി എക്‌സാം ഉണ്ട്, ഞാന്‍ പടം ചെയ്യുകയാണെങ്കില്‍ എക്‌സാം കഴിഞ്ഞിട്ട് ചെയ്യുകയുള്ളൂ , എനിക്ക് ചെയ്യാന്‍ പറ്റില്ല, ഐ ആം സോറി’ എന്ന് പറഞ്ഞിട്ടാണ് ഞാന്‍ ആ പടം ഒഴിവാക്കിയത്.
അങ്ങനെ എക്‌സാം കാരണമാണ് ഞാന്‍ ആ പടം ഒഴിവാക്കിയത്. ചെന്നൈയില്‍ ഞാന്‍ ഒരുപാട് പരസ്യം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ഭാരതി രാജ് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നത്. അങ്ങനെ തമിഴ് ഇന്‍ഡസ്ട്രിയും ആയിട്ടുള്ള എന്റെ യാത്ര തുടങ്ങി,’ പ്രിയാമണി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here