മൂന്ന് മാസമായി ഹോളിവുഡില്‍ തുടരുന്ന സിനിമ-ടിവി എഴുത്തുകാരുടെ സമരത്തിന് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. യൂണിയനും സഹപ്രവർത്തകർക്കുമൊപ്പമാണ് താനെന്ന് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 1.6 ലക്ഷത്തോളം അഭിനേതാക്കളുടെ സംഘടനയായ ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാ’ണ് സമരത്തിനുപിന്നിൽ ഉള്ളത്.
ശമ്പള പരിഷ്കരണം, എഐയുടെ കടന്നുവരവ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഴ്ചകൾക്ക് മുന്‍പ് ആയിരുന്നു ഹോളിവുഡിലെ എഴുത്തുകാര്‍ സമരം ആരംഭിച്ചത്. അലയൻസ് ഓഫ് മോഷൻ പിക്ചർ ആന്‍റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി ഒരു പുതിയ തൊഴിൽ കരാറിൽ ഏർപ്പെടുന്നതിനുള്ള ചര്‍ച്ച നടത്തിയതും പരാജയപെട്ടു. പ്രതിഫല വര്‍ധന, എഐ കാരണമുണ്ടാകാന്‍ പോകുന്ന തൊഴില്‍ നഷ്ടം എന്നിവയും സംഘടന ആരോപിക്കുന്നുണ്ട്.
also read; യുവതിയെ ആശുപത്രിയിൽ കയറി കുത്തിക്കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
1960 ലെ ഹോളിവുഡ് സമരത്തിന് ശേഷം ഹോളിവുഡില്‍ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂണിയനുകൾ എല്ലാം ഒരേപോലെ പണിമുടക്കുന്നത് ഇതാദ്യമാണ്. അഭിനേതാക്കളുടെ സമരം വന്‍ സ്റ്റുഡിയോകളുടെ അടക്കം സിനിമകളുടെയും ടെലിവിഷൻ ഷോകളുടെ നിർമ്മാണങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരം തുടരുകയാണെങ്കിൽ ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവും പ്രഖ്യാപിക്കപ്പെട്ട വന്‍കിട ചിത്രങ്ങളുടെ വരെ റിലീസ് മാറ്റി വെയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ടോം ക്രൂസ്, ആഞ്ജലീന ജോളി, ജോണി ഡെപ്പ് എന്നിങ്ങനെയുള്ള എ-ലിസ്റ്റ് താരങ്ങൾ ഉൾപ്പെടെ 160,000 അഭിനേതാക്കൾ അംഗമായിട്ടുള്ള സംഘടനയാണ് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്.ഇതിനോടകം നിരവധി താരങ്ങൾ സമരത്തിന് അനുകൂലമായി രംഗത്തെത്തിയിരുന്നു.
also read; യുവതിയെ ആശുപത്രിയിൽ കയറി കുത്തിക്കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here