‘ലൈംഗിക ചുഷണം അനുഭവിച്ചിട്ടില്ല, പക്ഷേ കരാര്‍ ഒപ്പിട്ട പല മുഖ്യധാരാ സിനിമകളില്‍ നിന്നുവരെ തന്നെ ഒഴിവാക്കിയിട്ടുണ്ട്’: പ്രിയങ്ക

Priyanka

സിനിമ രംഗത്ത് താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് നടി പ്രിയങ്ക. ലൈംഗിക ചുഷണം ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷേ മറ്റുള്ളവരുടെ അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഇത്രകാലം ഈ സിനിമാ മേഖലയില്‍ നിന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും സാധിക്കില്ലെന്ന് താരം പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് തനിക്കറിയില്ല. തൊഴില്‍ നിഷേധത്തിലേക്ക് വരികയാണെങ്കില്‍ പല മുഖ്യധാരാ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയ സാഹചര്യമുണ്ടെന്ന് പ്രിയങ്ക പ്രതികരിച്ചു.

Also Read : ‘ആ കൊച്ചെന്തൊരു മിടുക്കിയാണെന്ന് ഉര്‍വശി ചേച്ചി പറഞ്ഞു’; പാര്‍വ്വതിയൊക്കെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നത് അഭിമാനമെന്ന് മാല പാര്‍വ്വതി

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആരോപണ വിധേയരാവുമ്പോള്‍ പദവിയില്‍ തുടരേണ്ട എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരുടെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക പ്രതികരിച്ചു.

‘ലൈംഗിക ചുഷണം ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷേ മറ്റുള്ളവരുടെ അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഇത്രകാലം ഈ സിനിമാ മേഖലയില്‍ നിന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും സാധിക്കില്ല. ആരോപണങ്ങള്‍ ആരും വെറുതെ പറയുമെന്ന് കരുതുന്നില്ല.

തെറ്റുകാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടുക തന്നെ വേണം. പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് തനിക്കറിയില്ല. തൊഴില്‍ നിഷേധത്തിലേക്ക് വരികയാണെങ്കില്‍ പല മുഖ്യധാരാ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയ സാഹചര്യമുണ്ട്. മറ്റ് ഭാഷകളിലെ അവസരങ്ങള്‍ വേണ്ടെന്നു വെച്ച് മലയാളസിനിമ ചെയ്യാന്‍ നിന്നപ്പോഴും കരാര്‍ ഒപ്പിട്ട മലയാള സിനിമകളില്‍ നിന്നു പോലും മാറ്റിയിട്ടുണ്ട്’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News