‘തമിഴ് സിനിമയിലെ പ്രമുഖ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി, അന്ന് അവളെ രക്ഷിച്ചത് ഞാനാണ്’: രാധിക ശരത്കുമാര്‍

Radhika

സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് വീണ്ടും രാധിക ശരത്കുമാര്‍ രംഗത്ത്. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തി.

തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചുവെന്നും താരം പറഞ്ഞു. ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.

Also Read : സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്

യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു.

ആ പെണ്‍കുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണ്. പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈംഗികാതിക്രമ ശ്രമുണ്ടായി. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണം, രാധിക പറഞ്ഞു.

മലയാള സിനിമാ ലൊക്കേഷനിലെ കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്,നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം രാധിക വെളിപ്പെടുത്തിയിരുന്നു.

‘ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്.

ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഞാന്‍ ഉപയോ?ഗിച്ചില്ല. ഞാന്‍ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News