ഈ ചിത്രം നാസയ്ക്ക് അയച്ചുകൊടുക്കും, എന്റെ താരത്തിനൊപ്പം; മമ്മൂക്കയുമൊത്തുള്ള ചിത്രം പങ്കുവെച്ച് രാധിക

ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് രാധിക. റസിയ എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ രാധിക മലയാളത്തിൽ എക്കാലവും അറിയപ്പെട്ടിരുന്നു. ഏറെക്കാലമായി സിനിമയിൽ നിന്ന് വിട്ടു നിന്ന രാധിക സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച മമ്മൂക്കയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ഇസ്രയേൽ നിഷേധിച്ച ജലം മഴയായ് ഗാസയിൽ പെയ്‌തിറങ്ങി, പ്രകൃതി പോലും അതിജീവിക്കുന്ന ജനതക്കൊപ്പം, ചിരിച്ച് കുഞ്ഞുങ്ങൾ; വീഡിയോ

‘ഈ ചിത്രം നാസയ്ക്ക് അയച്ചുകൊടുക്കും, കാരണം ഞാൻ എന്റെ താരത്തിനൊപ്പം’ എന്ന ക്യാപ്‌ഷനോടെയാണ് മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രം രാധിക പങ്കുവെച്ചത്. ചിത്രത്തിൽ ടർബോ സിനിമയുടെ ലുക്കിലാണ് മമ്മൂക്ക നിൽക്കുന്നത്. വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രത്തിന് ലഭിക്കുന്നത്.

ALSO READ: ‘അച്ഛനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഞാൻ വാരണം ആയിരം കാണും’, പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും, പഴക്കമില്ലാത്ത സൂര്യയും ഗൗതം വാസുദേവും

അതേസമയം, ബസൂക്ക, ടർബോ, ബിലാൽ, ഭ്രമയുഗം, കാതൽ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിട്ടുണ്ട്. നിഗൂഢതകൾ ഒളിപ്പിച്ച ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. കുടുംബവും അതിനകത്തെ സംഘർഷങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്നതിന്റെ സൂചനകൾ ട്രെയിലറിൽ തന്നെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News