ആദ്യ ഉംറ നിര്‍വഹിച്ച് നടി രാഖി സാവന്ത്

ബോളിവുഡില്‍ പ്രശസ്തയായ നടിയാണ് രാഖി സാവന്ത്. നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവയൊക്കെയും കുറഞ്ഞ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ആദ്യ ഉംറ നിര്‍വഹിച്ചു എന്ന സന്തോഷം പങ്കുവെച്ചുള്ള വീഡിയോയുമായാണ് നടി എത്തിയിരിക്കുന്നത്.

ആദ്യ ഉംറയ്ക്കായി മക്കയിലേക്ക് പോകുകയാണ്. അതില്‍ താന്‍ വളരെ അധികം സന്തോഷവതി ആണ്. താന്‍ മക്കയില്‍ വെച്ച് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും രാഖി വിഡിയോയില്‍ പറയുന്നു.

Also Read: ആ രണ്ട് വ്യക്തികളോട് മാത്രമാണ് വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ളത് : ബാബുരാജ്

2022 ല്‍ ആദില്‍ ഖാനുമായുള്ള വിവാഹത്തിനുശേഷം രാഖി എന്ന പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. സഹോദരനായ വാഹിദ് അലി ഖാനും ഭാര്യയ്ക്കുമൊപ്പമാണ് രാഖി മക്കയില്‍ എത്തിയത്. മക്കയിലേക്ക് പോകുന്നതും അവിടുത്തെ വിശേഷങ്ങളും രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ രാഖി പരാതിയുമായി രംഗത്ത് വന്നിരുന്നു. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു പരാതി.

Also Read: ജോലി ചെയ്തിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം: ജീവനക്കാരെ ഞെട്ടിച്ച് സ്റ്റൈൽ മന്നൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News