ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർഥികളെ വണ്ടി തടഞ്ഞ് നിർത്തി അടിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്‌തെന്ന പേരിൽ വിദ്യാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്ത നടി അറസ്റ്റിൽ. രഞ്ജന നാച്ചിയാറാണ് അറസ്റ്റിലായത്. ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസിൽ വിദ്യാര്‍ത്ഥികൾ അപകടകരമായ നിലയിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നടി ബസ് തടയുകയായിരുന്നു. പിന്നീട് കുട്ടികളോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാര്‍ത്ഥികള്‍ ഇറങ്ങാന്‍ തയ്യാറാവാതിരുന്നതോടെ രഞ്ജന കുട്ടികളെ അടിക്കുകയും ബസ് ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടാകുകയുമായിരുന്നു.

ALSO READ: കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

ഇതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. കുട്ടികളെ അടിച്ചു, ബസ് ജീവനക്കാരോട് മോശമായി പെരുമാറി എന്നീ കേസുകളാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥികളെ അടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സംഭവം പൊലീസിനെ അറിയിക്കാതെ നിയമം കയ്യിലെടുക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ALSO READ: കേരളീയം നാലാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News