ഫിലിം ക്രിട്ടിക്സിനെ ബാൻ ചെയ്യണം, ഇവർ കാരണമാണ് സിനിമ ഓടാത്തത്, ഒരുപാട് പേരുടെ ജീവിത മാർഗമാണ്: രഞ്ജിനി

ഫിലിം ക്രിട്ടിക്സിനെ ബാൻ ചെയ്യണമെന്ന് നടി രഞ്ജിനി. അനാവശ്യമായിട്ട് ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായിട്ട് ക്രിട്ടിസൈസ് ചെയ്യുന്നുണ്ടെന്നും, അത് കണ്ടിട്ടാണ് കുറെ ആളുകൾ തിയേറ്ററുകളിലേക്ക് പോകാത്തതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി വ്യക്തമാക്കി.

രഞ്ജിനി പറഞ്ഞത്

ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഡൈമെൻഷനിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇന്ത്യൻ സിനിമയുടെ തുടക്കകാലം 1930 മുതലാണ്. ഓരോ 25 വർഷം കൂടുമ്പോഴും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇപ്പോൾ എല്ലാം ഡിജിറ്റലായി. അതുകൊണ്ടുതന്നെ അതിൽ ഒരുപാട് മത്സരങ്ങൾ നടക്കുന്നുണ്ട്. അധികം തീയേറ്ററുകളും മൾട്ടിപ്ലക്സ് തീയറ്ററുകളാണ്. സിനിമ ഒ.ടി.ടിയിൽ വരുന്നതും നല്ലതാണ്.

ALSO READ: ‘ഞങ്ങൾ പിരിഞ്ഞു’, രാജ് കുന്ദ്രയുടെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ, ശില്പ ഷെട്ടിയുടെ പ്രൊഫൈലിൽ ചോദ്യങ്ങൾ

പക്ഷേ തിയേറ്റർ എക്സ്പീരിയൻസിനെ അത് ഡൗൺ ആക്കുന്നു. ഓൺലൈനിൽ ക്രിട്ടിക്സ് വരുന്നുണ്ട്. അനാവശ്യമായിട്ട് ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായിട്ട് ക്രിട്ടിസൈസ് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറെ ആളുകൾ തിയേറ്ററുകളിലേക്ക് പോകാത്തത്. അത് ശരിക്കും ബാധിക്കുന്നത് സിനിമ ഇന്ടസ്ട്രിയെയാണ്. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വരുന്നത്. അതുപോലെ ജോലി ചെയ്യുന്നു. ഒരുപാട് ടെക്നീഷ്യനുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് ഒരുപാട് ആളുകളുടെ ജീവിത മാർഗമാണ്. ഈ യൂട്യൂബ് ചാനലിലുള്ള ഫിലിം ക്രിട്ടിക്കിനെയാണ് നമ്മൾ തടയേണ്ടത്. ഫിലിമിന്റെ ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ട് വരണം. ഒരു പത്ത് ദിവസം കഴിഞ്ഞതിനുശേഷം അവർ സിനിമയെ കുറിച്ച് വിമർശിച്ചോട്ടെ.

ALSO READ: മരിച്ചാലും ഞാൻ ഹോട്ടാണെന്നും, കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ച ആളാണെന്നും പലരും പറയും: പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല

ആദ്യം പടം ഓടട്ടെ. കളക്ഷൻ വരട്ടെ. ഒ.ടി.ടി അല്ല ഇതിന് കാരണം, ഇവരാണ് പ്രശ്നം. ഇവിടെ എല്ലാവരുടെയും കയ്യിൽ ടെക്നോളജിയുണ്ട്. യൂത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ വിഡിയോകൾ കണ്ടിട്ടാണ് ഒരുപാട് ആളുകൾ തിയേറ്ററുകളിലേക്ക് പോകാത്തത്. ഇത് ബാൻ ചെയ്താൽ എല്ലാം ശരിയാകും. ഫിലിം ക്രിട്ടിക്സ് എന്ന് പറഞ്ഞുവരുന്ന ആളുകളെ ബാൻ ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News