നരബലി തെറ്റല്ലേ? ഇത്‌ തെറ്റാണ് അത് ശെരിയാണ് എന്ന് എങ്ങനെ പറയുമെന്ന് ലെനയുടെ മറുപടി; രൂക്ഷ വിമർശനവുമായി സമൂഹ മാധ്യമങ്ങൾ

നടി ലെനയുടെ നരബലിയെ കുറിച്ചുള്ള പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമാകുന്നു. നരബലി തെറ്റല്ലേ? എന്ന ചോദ്യത്തിന് ഇത്‌ തെറ്റാണ് അത് ശെരിയാണ് എന്ന് എങ്ങനെ പറയുമെന്നായിരുന്നു ലെനയുടെ മറുപടി. ഇത് ശരിയായ പരാമർശം അല്ലെന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്. തീർത്തും എതിർക്കപ്പെടേണ്ട ഒന്നിനെ എങ്ങനെയാണ് ഇത്തരത്തിൽ സമീപിക്കുന്നതെന്നും സമൂഹ മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുന്നു.

ALSO READ: എലിയെയും പക്ഷികളെയും പിടിച്ചു, പ്രാണികളെ കഴി‍ച്ചു, വേട്ടയാടാൻ വരെ പോയി; ഇരുളർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന നിമിഷങ്ങളെ കുറിച്ച് ലിജോ മോൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലെനയുടെ അഭിമുഖതങ്ങളിലെ പല ഭാഗങ്ങളും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മനഃശാസ്ത്രത്തെയും മറ്റും കുറിച്ച് നടി നടത്തിയ പരാമർശങ്ങൾ തീർത്തും തെറ്റാണെന്നും മറ്റും പലരും വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജന്മത്തിൽ താൻ ഒരു ബുദ്ധ സന്യാസി ആയിരുന്നെന്നും മറ്റും നടി നടത്തിയ പരാമർശങ്ങൾ ട്രോളുകൾക്കും വഴിവെച്ചിരുന്നു.

ലെന പറഞ്ഞത്

‘തെറ്റും ശരിയുമെന്ന കോൺസെപ്റ്റ് പറയാതിരിക്കുന്നതാണ് നല്ലത്. കാരണം ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയാവാം. ആൾ ദൈവങ്ങളെ ന്യായീകരിക്കുകയും വേണ്ട, നമ്മൾ ആരെയും തള്ളി പറയുകയും വേണ്ട. നമ്മൾ നമ്മുടേതായ ഒരു ഉൾവിളി കേൾക്കണം.

ALSO READ: പുതിയ തലമുറ ഫുൾ വയലൻസ്, സിനിമയിൽ മുഴുവൻ വെട്ടും കുത്തും വയലൻസും; വിമർശനവുമായി സംവിധായകൻ കമൽ

മതമെന്ന് പറയുന്നത് പലർക്കും വലിയൊരു സ്വാന്തനം കൊടുക്കുന്ന കാര്യമാണ്. അത് ആവശ്യമുള്ളവരുണ്ട്. മതങ്ങളും സത്യത്തിൽ നമ്മളെ ഇതേ പാതയിലേക്ക് അല്ലേ നയിക്കുന്നത്. അതിലേക്കുള്ള ഒരു ബ്രിഡ്ജ് ആയി കണ്ടാൽ മാത്രം മതി. നരബലിയൊക്കെ തെറ്റാണെന്ന് പറയുമ്പോൾ നമ്മൾ അതിനായി ഒരു ജഡ്ജ്മെന്റ് അവിടെ വിധിക്കണം. നമ്മൾ അങ്ങനെ പറയുമ്പോൾ എല്ലാം അറിയുന്ന ഒരാളായി മാറുന്നില്ലേ അപ്പോൾ. ഇത്‌ തെറ്റാണ് അത് ശെരിയാണ് എന്ന് എങ്ങനെ പറയും. എന്തിനാണിത്ര വലിയ കാര്യങ്ങൾക്ക് നമ്മൾ മുതിരുന്നത്. ആദ്യം നമ്മുടെ കാര്യമൊന്ന് കറക്റ്റ് ആക്കിക്കൂടെ എല്ലാർക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News