‘കൊറോണ വരുമെന്ന് അന്നേ കമൽഹാസൻ പറഞ്ഞു’, ഗുണ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി നടി രേഖ

കൊവിഡ് വരുമെന്ന് കമൽഹാസൻ മുൻപേ പറഞ്ഞതായി നടി രേഖയുടെ വെളിപ്പെടുത്തൽ. ഗുണ സിനിമയും മഞ്ഞുമ്മൽ ബോയ്‌സുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് കമൽഹാസൻ മുൻപേ പ്രവചിച്ച കാര്യങ്ങളെ കുറിച്ച് രേഖ പറഞ്ഞത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രേഖയുടെ വെളിപ്പെടുത്തൽ.

രേഖ കമൽഹാസനെ കുറിച്ചും മഞ്ഞുമ്മൽ ബോയ്‌സിനെ കുറിച്ചും പറഞ്ഞത്

ALSO READ: ‘ഇനി മലയാളം അബ്രഹാം ഖുറേഷി ഭരിക്കും’, ‘മോഹൻലാൽ ഈസ് ബാക്’, എമ്പുരാന്റെ ഒന്നൊന്നര വരവ്: ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഞ്ഞുമ്മല്‍ ബോയ്സ് കണ്ടപ്പോള്‍ പണ്ട് ഞങ്ങള്‍ ഗുണയില്‍ അഭിനയിച്ച ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോയി. ഗുണയും മഞ്ഞുമ്മല്‍ ബോയ്സും തമ്മില്‍ ഒരു ബന്ധവുമില്ല. പക്ഷേ ആ പാട്ട് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ നിന്ന് ഒരു കുളിരു വരും. അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം വരും. ആ പാട്ടില്‍ ഞാന്‍ ഇല്ലെങ്കിലും ആ സിനിമയില്‍ ഞാന്‍ ഉണ്ടല്ലോ എന്നൊരു സന്തോഷം തോന്നും. കുറച്ചു നാള്‍ മുന്‍പ് കമല്‍ സാര്‍ പറഞ്ഞു ”നിങ്ങള്‍ എല്ലാം നോക്കിക്കോ കുറെ നാള്‍ കഴിയുമ്പോള്‍ കൊറോണ വൈറസ് എന്നൊരു വൈറസ് വരാന്‍ പോകുന്നു.” അതും നടന്നു.

ഗുണ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ഒന്നും അല്ലായിരുന്നു. അന്ന് ആവറേജ് ആയി പോയ ഒരു സിനിമയിരുന്നു ഗുണ. പക്ഷേ ഈ പടം ഒരു ഇരുപത് മുപ്പത് വര്‍ഷം കഴിയുമ്പോഴും ചര്‍ച്ച ചെയ്യപ്പെടും എന്ന് കമല്‍ സര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതും നടന്നു. അദ്ദേഹം ഒരു വലിയ മനുഷ്യന്‍ തന്നെ. സന്താന ഭാരതി സാറിനോട് ഞാന്‍ പറഞ്ഞു, ”സാര്‍ കമല്‍ സാര്‍ അന്ന് പറഞ്ഞതുപോലെ തന്നെ ഇപ്പൊ നടന്നല്ലോ എന്ന്. നോക്കു ആ പാട്ട് ഈ സിനിമയില്‍ വരുമ്പോ എന്തൊരു സന്തോഷമാണ് തോന്നുന്നത്”.

ALSO READ: ‘തമിഴ്‌നാട്ടിൽ തലൈവരെ വരെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്‌സ്’, മലയാളത്തിൽ ഇതാദ്യം: ആവേശത്തിൽ ആരാധകർ

ആ പാട്ട് ആ സിനിമയില്‍ ഒരു പ്രണയിനിക്കായി പാടുന്നതാണെങ്കിലും സുഹൃത്തുക്കള്‍ക്ക് വേണ്ടിയും ആ പാട്ട് പാടാം. അത്തരത്തിലുള്ള ഒരു മനോഹരമായ പാട്ടാണ് അത്. ഗുണയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കമല്‍ സാറിനെ കുറെ നാള്‍ കഴിഞ്ഞാണ് കാണുന്നത്. അദ്ദേഹം, ‘അമ്മാ എങ്ങനെയിരിക്കുന്നു’ എന്ന് ചോദിച്ചു. ഒരുപാട് സന്തോഷം തോന്നി. ഈ സിനിമ എല്ലാവരും തിയറ്ററില്‍ പോയി കാണണം. ഈ സിനിമയുടെ സംവിധാനം ഫോട്ടോഗ്രഫി, ഗുഹയിലേക്ക് ഇറങ്ങി പോകുന്നത്, കൊടൈക്കനാലില്‍ ലൊക്കേഷന്‍, എഡിറ്റിങ് എല്ലാം നന്നായിട്ടുണ്ട്. സിനിമയുടെ കാസ്റ്റിങ് ചെയ്തവര്‍ വളരെ അനുയോജ്യരായ ആളുകളെയാണ് തിരഞ്ഞെടുത്തത്. എല്ലാവരും അത്രയും മനോഹരമായി അഭിനയിച്ചിട്ടുണ്ട്. വളരെ നാച്ചുറല്‍ ആയിരുന്നു.

ക്ലൈമാക്സ് കണ്ടു കയ്യടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന് എന്റെ അഭിനന്ദനങ്ങള്‍. വളരെ നല്ല സിനിമയാണ് എല്ലാവരും തീയറ്ററില്‍ പോയി തന്നെ ഈ സിനിമ കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News