ഇന്ത്യ പാക് മത്സരത്തിനിടെ തന്റെ 24 കാരറ്റ് സ്വർണത്തിന്റെ ഐഫോൺ കളഞ്ഞുപോയി; കണ്ടെത്താൻ സഹായിക്കണമെന്ന് നടി

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താൻ ലോകകപ്പ് മത്സരം നടന്നിരുന്നു.പാകിസ്താനെതിരെ ഇന്ത്യയുടെ വിജയം ആരാധകരെ ഒന്നാകെ സന്തോഷത്തിലാക്കിയിരുന്നു. നിരവധി പ്രമുഖർ ഈ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ബോളിവുഡ് നടി ഉർവശി റൗട്ടേലയും ഈ മത്സരം കാണാൻ എത്തിയിരുന്നു.

ALSO READ:‘സിനിമാക്കാലം വരുന്നൂ’, ഐ എഫ് എഫ് കെയിൽ ഇത്തവണ മമ്മൂട്ടി ചിത്രം കാതലും: അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾ

ഇപ്പോഴിതാ ഇന്ത്യ പാക് മത്സരത്തിനിടെ തന്റെ ഐഫോൺ കളഞ്ഞു പോയി എന്ന പരാതിയുമായ എത്തിയിരിക്കുകയാണ്.അതും 24 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഐഫോൺ നടി. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോയും നടി ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് തന്റെ ഗോൾഡ് ​ഐഫോൺ കളഞ്ഞുപോയെന്ന വിവരം അറിയിച്ചത്.ഫോൺ കണ്ടെത്താൻ സഹായിക്കണമെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചത്. പിന്നാലെ അഹമ്മദാബാദ് പൊലീസ് ഫോൺ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.

24 കാരറ്റ് യഥാർത്ഥ സ്വർണംകൊണ്ടുള്ള ഐ ഫോൺ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക എന്ന നടിയുടെ പോസ്റ്റിൽ അഹമ്മദാബാദ് പൊലീസിനേയും ടാ​ഗ് ചെയ്തിരുന്നു. അധികം താമസിയാതെ അഹമ്മദാബാദ് പോലീസ് ഫോണിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

ALSO READ:ഫാഷന്‍ വീക്കില്‍ ഗാസയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റര്‍; അമ്പരന്ന് കാണികള്‍

അതേസമയം ദിൽ ഹേ ​ഗ്രേ, ബ്ലാക്ക് റോസ് എന്നിവയാണ് ഉർവശിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News