‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്’; പ്രതികരണവുമായി രേവതി

Revathy

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി. ഇത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി പറഞ്ഞു.

‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ച് മനസിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കും. റിപ്പോര്‍ട്ടിന്റെ അര്‍ഥം മനസ്സിലാക്കിയ എല്ലാവരോടും ഡബ്ല്യുസിസി അംഗമെന്ന നിലയില്‍ നന്ദിയുണ്ട്. സമൂഹത്തില്‍ ഞങ്ങള്‍ക്ക് ഐഡന്റിറ്റി നല്‍കിയ സിനിമാ വ്യവസായത്തിലെ സുരക്ഷിതത്വത്തിനും ഉന്നതിക്കും വേണ്ടിയുള്ള പരിശ്രമം തുടരും’–രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അഞ്ചു വര്‍ഷത്തെ കോടതി സ്റ്റേ ഉള്‍പ്പെടെ തടസ്സങ്ങള്‍ നീങ്ങിയശേഷമാണ് 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോർട്ടിലെ പ്രസക്തഭാ​ഗങ്ങൾ

പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല

കാണുന്നതൊന്നും വിശ്വസിക്കാനാകില്ല

സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍

വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു

വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും

ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.

സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.

വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം

സിനിമ മേഖലയിൽ വ്യാപക ചൂഷണം

അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം

അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍

സംവിധായകര്‍ക്കെതിരേയും മൊഴി

ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
വിസമ്മതിച്ചാല്‍ ഭീഷണി

നഗ്നതാപ്രദര്‍ശനവും വേണം

മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം

ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും

എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍

വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും

പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുന്നു

രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കും

വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും

സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്‍ക്കും.

പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി

സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു

ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു

മലയാളസിനിമയിൽ തമ്പ്രാൻവാഴ്ച നടക്കുന്നു

സ്ത്രീകളോട് പ്രാകൃത സമീപനം

ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു

അവസരത്തിനായി ശരീരം ചോദിക്കുന്നു

പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു

തുറന്ന് പറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി

സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയം

ഫോണ്‍ വഴിയും മോശം പെരുമാറ്റം

അല്‍പ്പ വസ്ത്രംധരിച്ചാല്‍ അവസരം, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News