‘പരിഹസിച്ചവരുടെ തന്നെ കയ്യടി വാങ്ങുന്നത് കാലത്തിന്റെ കാവ്യനീതി’, 2018ൽ ടോവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ച് റോഷ്ന

ലോകത്തിന് തന്നെ മാതൃകയായ രക്ഷാപ്രവർത്തനമായിരുന്നു മലയാളിയുടെ 2018ലെ പ്രളയ സമയത്തേത്. കേരളം അതിജീവിച്ച പ്രളയത്തിൽ അനേകം താരങ്ങൾ സഹായഹസ്തവുമായി എത്തി. എന്നാൽ അതിൽ ഏറെ ട്രോളുകളും പരിഹാസവും നേരിടേണ്ടി വന്ന നടനായിരുന്നു ടൊവിനോ. തന്റെ ഇരിഞ്ഞാലക്കുടയിലുള്ള വീട് സുരക്ഷിത കേന്ദ്രമായി കണ്ടുകൊണ്ട് ആർക്കും വരാമെന്ന ടൊവിനോയുടെ പ്രളയസമയത്തെ പോസ്റ്റ് പോലും വലിയ രീതിയിൽ കളിയാക്കപ്പെട്ടു. ഇപ്പോൾ അന്ന് ചെയ്ത നല്ല കാര്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൊവിനോയെ ആർട്ടിസ്റ്റുകൾ തന്നെ അഭിനന്ദിക്കുകയാണ്.

അഭിനേത്രിയായ റോഷ്‌ന ആൻ റോയ് ആണ് ടൊവിനോയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 2018 സിനിമ പ്രേഷകമനസ്സ് കീഴടക്കുമ്പോൾ അത് കാലം കാത്തുവെച്ച കാവ്യനീതിയാണെന്ന് നടി റോഷ്ന ആൻ റോയ് പറയുന്നു. പ്രളയകാലത്ത് സഹായിക്കാൻ ഇറങ്ങിത്തിരിച്ച താരത്തെ കളിയാക്കിയവരും ഇത് പ്രൊമോഷന്റെ ഭാഗമാണെന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്ത അതേ ജനസമൂഹം എന്നാൽ ഇന്ന് ടോവിനോയ്ക്ക് വേണ്ടി കൈയടിച്ചു.’പ്രളയം സ്റ്റാർ’ എന്ന് വിളിച്ച് പരിഹസിക്കപ്പെട്ട ടൊവിനോയ്ക്ക് പ്രളയാടിസ്ഥാനത്തിൽ എടുത്ത സിനിമയ്ക്ക് അതേ മലയാളികൾ തന്നെ കൈയടിച്ചത് കാലത്തിന്റെ കാവ്യനീതിയെന്നും റോഷ്ന പറയുന്നു.

2018യിലെ പ്രളയം അതിജീവിച്ച കേരളത്തിന്റെ കഥയാണ് 2018 എന്ന ചിത്രം. കേരളം അഭിമുകരിച്ച പ്രളയത്തിന്റെ യഥാർത്ഥ കാഴ്ചകളെ വെള്ളിത്തിരയിൽ ഒരുക്കിയ ഒരു ചിത്രമാണിത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ യുവനിര താരങ്ങൾ എല്ലാവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News