‘ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ കൂടെ മെയിൽ ഐഡി കൊടുക്കുന്നത് മാങ്ങ പറിക്കാനല്ല’, യദുവിനെതിരായ പരാതിയിൽ തെളിവുകൾ നിരത്തി റോഷ്‌ന

യദുവിനെതിരായ പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് നടി റോഷ്‌ന ആൻ റോയ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ യാത്രകളെ സംബന്ധിക്കുന്ന വിവരങ്ങളും യാത്ര ടിക്കറ്റുമടക്കം റോഷ്‌ന പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങൾ മുൻനിർത്തി, സംഭവം നടക്കുമ്പോൾ റോഷ്‌ന സ്ഥലത്തില്ല എന്ന് കാണിക്കാൻ സമൂഹ മാധ്യമങ്ങളിലും മറ്റും ശ്രമം നടന്നിരുന്നു. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്.

റോഷ്‌നയുടെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘ഞാൻ റീൽസ് ചെയ്യുന്നത് ഇഷ്ടമല്ല, മുഖം വികൃതമാക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു’, പാലക്കാട് ആസിഡ് ആക്രമണത്തിലെ ഇരയായ യുവതി പറയുന്നു

നമ്മൾ ഒരു ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ. അതിന്റെ കൂടെ mail id കൊടുക്കുന്നത് മാങ്ങ പറിക്കാനല്ല എന്ന് എല്ലാവരേയും അറിയിക്കുന്നു … 🙏 കഴിഞ്ഞ വർഷത്തെ mail boxile same dateil ഇങ്ങനെ ഒരു tiket ഇപ്പോൾ കുത്തിക്കേടിറ്റുന്നത് ഒക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് … ആരെ വേണമെങ്കിലും നിങ്ങൾക്ക് ന്യായീകരിക്കാം പക്ഷേ എന്തും പറഞ്ഞു ന്യായീകരിക്കാം എന്നാകരുത് … 🙏

വെറും നിർപരാധി ആയ എന്നെ മുൾമുനയിൽ നിർത്താൻ കഷ്ടപ്പെടുന്നവരോടു
13/06/23 il എൻറെ botique ilekku purchase ആവശ്യങ്ങൾക്കായി പോയതാണ് ഞാൻ , 16/06 നു തിരിച്ചെത്തുകയും , നാട്ടിലെത്തി .. 19നു തിരികെ വരുമ്പോഴാണ് ആണ് ഈ വിഷയം നടക്കുന്നത് .. പിറ്റേന്ന് , 20/06 nulla flightil banglore ലേക്ക് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട് … 21 നു ബാംഗ്ലൂർ ഉണ്ടെന്നുള്ളത് സത്യമാണ് പക്ഷേ ഒരു ഫോട്ടോ നാട്ടിൽ വീടിനു മുന്നിൽ നിൽക്കുന്നതാണെന്ന് ഉള്ളൂ 😀 ഒരു ഫോട്ടോ mumbailum…

പെരിന്തൽമണ്ണയിൽ പോയത് ഒരു engagement function attend ചെയ്യുവാനായിരുന്നു … ബാംഗ്ലൂരിൽ പോകേണ്ടത് കൊണ്ടാണ് പെരിന്തമണ്ണയിൽ നിന്ന് എറണാകുളത്തേക്ക് തിരികെ വന്നത് … എന്റെ യാത്രകൾ എല്ലാം തന്നെ എന്റെ സ്ഥാപനത്തിന്റെ purchases വേണ്ടി മാത്രം ആയിരുന്നു ..
ബാംഗ്ലൂരിലേക്കാണലും മുംബെയിൽ ആണെങ്കിലും. flight travel time ഒക്കെ വളരെ കുറച്ചാണ് …
വേണമെങ്കിൽ one day പോയി വരാൻ ഉള്ള ആവശ്യം ഉള്ളൂ എങ്കിൽ പോയി വരാം … പിന്നെ എന്തിന് വേണ്ടി ആണ് ഈ കെടന്ന് മരിക്കുന്നത് …

… ഞാൻ കുമ്പിടി ആണെന്ന് ഇപ്പോ മനസിലായില്ലേ … 👍🏻😀
ആളുകൾ കാലം മാറിയെന്ന് മനസിലാക്കുന്നത് വളരെ നല്ലതായിരിക്കും!!!!
16 നും 21നും പല പല സ്ഥലങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്ത ഞാൻ 19നു തൃശ്ശൂർ ടവർ കിട്ടാൻ എന്റെ മൊബൈൽ അവിടെ ഒരു ചായക്കടയിൽ ഉപേക്ഷിക്കുകയും ഒരു വർഷത്തിനു ശേഷം ഈ വിഷയം വരുമെന്ന് മുൻകൂട്ടി കാണുകയും ചെയ്തു തെളിവുകൾ ഉണ്ടാക്കുകയും ചെയ്തു … കാരണം ഞാൻ കുമ്പിടി ആണല്ലോ കുമ്പിടി 😁😁😁😝😝😝 നന്ദി നമസ്കാരം 🙏

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News