ഈ ഒരു തെളിവു മാത്രം മതി ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: നടി റോഷ്‌ന

കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെതിരെ നടി റോഷ്‌ന ഉയർത്തിയ ആരോപണങ്ങൾ ശരിവെച്ച്കൊണ്ടുള്ള ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വീണ്ടും ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് റോഷ്‌ന.

ALSO READ: ലൈംഗികാരോപണ വിവാദത്തില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് 

ഷെഡ്യുള്‍ വിവരങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് റോഷ്‌നയുടെ പോസ്റ്റ്. ഈ ഒരു തെളിവു മാത്രം മതി ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും തന്റെ ഭാഗം തെളിയിക്കാതെ നിവർത്തിയില്ലല്ലോ എന്നുമാണ് റോഷ്‌ന കുറിച്ചത്.പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു യദുവാണ് വണ്ടി ഓടിച്ചതെന്നും ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് തനിക്കൊന്നും പറയാനില്ല എന്നും റോഷ്‌ന പറഞ്ഞു.

ALSO READ: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്

റോഷ്‌നയുടെ ഫേസ്ബുക് പോസ്റ്റ്

ഈ ഒരു തെളിവു മാത്രം മതി 🙏ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . എന്റെ. ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ …. എനിക്കു. ഉണ്ടായ ഒരു വിഷയം facebookil post ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം. തെളിഞ്ഞു … 🙏 ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും. ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല … രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു…. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ … പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News