സിനിമയുടെ പേരിൽ ചിലർ നടത്തുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാൽ. പരസ്യമായി അഡ്ജസ്റ്റ്മെന്റ് ചോദിച്ചിട്ടുള്ള ആളുകളുണ്ടെന്നും, താൻ മടുത്തിട്ട് സിനിമ അവസാനിപ്പിച്ച് പോയതാണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാധിക പറഞ്ഞു.
‘ഒരുപ്രാവശ്യം നായികയായിക്കഴിഞ്ഞാൽ പിന്നെ ആ സിനിമ ഹിറ്റായാലും ഹിറ്റായില്ലെങ്കിലും പിന്നെ ക്യാരക്റ്റർ റോൾ ചെയ്യാൻ വിളിക്കില്ല. കാരണം ആദ്യമേ അവർ പറയും ആ കുട്ടി നായികയായിട്ട് വന്നതാണ് ഇനി ക്യാരക്റ്റർ ചെയ്യില്ല എന്ന് അവർ അങ്ങ് തീരുമാനിക്കുകയാണ്. അതുകാരണം സിനിമ കിട്ടാനുള്ളത് ബുദ്ധിമുട്ടായി. പിന്നെ വരുന്ന കോളുകൾ ഒക്കെ വേറെ അഡ്ജസ്റ്റ്മെന്റ് കാര്യങ്ങൾ ഒക്കെ ഉള്ള സിനിമകൾ ആയിരുന്നു. പിന്നെ മൊത്തത്തിൽ മടുത്തു എനിക്ക്, അപ്പോൾ ഞാൻ നിർത്തുകയായിരുന്നു’, സാധിക പറയുന്നു.
‘പരസ്യമായി അഡ്ജസ്റ്റ്മെന്റ് ചോദിച്ചിട്ടുള്ള ആളുകളുണ്ട്. 10 വർഷം മുൻപുള്ള കാലഘട്ടത്തിൽ സിനിമാമേഖലയിൽ ഇത്ര മീഡിയ ഇല്ല, ഇത്ര പബ്ലിസിറ്റി ഇല്ല. ആളുകളിലേക്കെത്താൻ വേറെ ഒരു വഴിയും ഇല്ല. വാർത്താചാനലുകൾ ആണെങ്കിൽ ഒന്നോ രണ്ടോ എണ്ണമേ അന്നുള്ളൂ. നമുക്ക് എന്റർടൈൻമെന്റ് ഡെസ്കിലാണ് നമ്മുടെ സിനിമ ഒന്ന് പ്രൊമോട്ട് ചെയ്യാൻ കിട്ടുന്നത്. അപ്പോൾ അങ്ങനെയൊരു കാലഘട്ടത്തിൽ നമ്മൾ സിനിമ ചെയ്തുകഴിഞ്ഞാലും എല്ലാരിലേക്കും എത്തില്ല’, സാധിക വ്യക്തമാക്കുന്നു.
ALSO READ: ‘ജവാനെ തൂക്കി ഗോകുലം മൂവീസ്’, റെക്കോർഡ് തുകക്ക് വിതരണാവകാശം സ്വന്തമാക്കി
‘എന്നോട് അഡ്ജസ്റ്റ്മെന്റ് ചോദിച്ച ആളുകളെ എനിക്ക് പേഴ്സണൽ ആയിട്ട് അറിയില്ല, ഫോൺ കോളുകളാണ് എന്നോട് നേരിട്ട് എന്റെ മുഖത്ത് നോക്കി ചോദിച്ച ആളുകൾ ഉണ്ടായിട്ടില്ല. ഞാൻ ചിരിച്ചുകൊണ്ട് ഉത്തരം കൊടുക്കുന്ന ആളാണ്, പറ്റില്ലെങ്കിൽ പറ്റില്ല ചേട്ടാ, താല്പര്യമില്ല എന്ന് തന്നെ പറയും. അന്ന് ഒരു സ്ഥലത്ത് നമ്മൾ നോ പറഞ്ഞാൽ പിന്നെ ഇവർ വഴി വരുന്ന ഏത് സിനിമകൾ വന്നു കഴിഞ്ഞാലും വിളിക്കണ്ട എന്നൊരു സംഭവം ഉണ്ട്. എനിക്ക് അത് യൂസ്ഡ് ആയി, അതുകൊണ്ട് എനിക്ക് അവിടെ നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല’, സാധിക കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here