ആ വാര്‍ത്ത എന്നെ വളരെയധികം വേദനിപ്പിച്ചു, ഇത്തരം അഭ്യൂഹങ്ങളോട് താന്‍ പ്രതികരിക്കാറില്ല- എന്നാല്‍ ഇക്കാര്യത്തില്‍ ഇനി അങ്ങനെയായിരിക്കില്ല; സായ്പല്ലവി

തനിക്കെതിരെ വ്യാജ വാര്‍ത്തകളും ഗോസ്സിപ്പുകളും നല്‍കുന്നതിനെതിരെ ആദ്യമായി പ്രതികരിച്ച് നടി സായ് പല്ലവി. രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന രാമായണ എന്ന ചിത്രത്തില്‍ സീതയായി വേഷമിടാനൊരുങ്ങുകയാണ് നടി സായ് പല്ലവി. രണ്‍ബീര്‍ കപൂര്‍ നായകനായി വരുന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി നടി മാംസാഹാരം ഉപേക്ഷിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ഈ വാര്‍ത്ത തമിഴ് മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് വാര്‍ത്തക്കെതിരെ പരസ്യപ്രതികരണവുമായി സായ്പല്ലവി രംഗത്തെത്തിയത്. വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനമില്ലെന്നാണ് സായ് പല്ലവി വ്യക്തമാക്കുന്നത്. സാധാരണ ഇത്തരം അഭ്യൂഹങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ ഇനി ഇതുപോലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ കണ്ടാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നടി പറയുന്നു.

ALSO READ: ‘2 കോടി തരാനുണ്ട്’; സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി

അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളോ, കെട്ടിച്ചമച്ച നുണകളോ, വസ്തുതാവിരുദ്ധമായ പ്രസ്താവനകളോ പ്രചരിക്കുമ്പോള്‍ എല്ലായിപ്പോഴും ഞാന്‍ നിശബ്ദത പാലിക്കാറാണ് പതിവ്. എന്നാല്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഞാന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് എന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത്. ഇനി ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളോ വ്യക്തികളോ വാര്‍ത്തയായോ ഗോസ്സിപ്പായോ ഇത്തരം കഥകളുമായി വന്നാല്‍ ഞാന്‍ നിയമപരമായിട്ടായിരിക്കും മറുപടി പറയുക.- എക്സില്‍ സായ് പല്ലവി കുറിച്ചു.

താന്‍ വെജിറ്റേറിയനാണെന്ന് നടി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ജീവിയെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ലഭിക്കുന്ന ആരോഗ്യവും തനിക്കു വേണ്ട. എല്ലാകാലവും താന്‍ വെജിറ്റേറിയന്‍ ആണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈയടുത്ത കാലത്താണ് തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മാധ്യമമാണ് ‘രാമായണ’ എന്ന ചിത്രത്തില്‍ സായ്പല്ലവി സീതയുടെ കഥാപാത്രം അവതരിപ്പിക്കുന്നതിനാല്‍ മാംസാഹാരം ഉപേക്ഷിച്ചെന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News