തെന്നിന്ത്യൻ താരം സാക്ഷി അഗർവാൾ വിവാഹിതയായി. നവ്നീത് ആണ് സാക്ഷിയുടെ വരൻ. ഇരുവരുടേയും പ്രണയ വിവാഹമാണ്. ഗോവയിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അതേസമയം കുട്ടിക്കാലം മുതലുള്ള സാക്ഷിയുടെ സുഹൃത്ത് കൂടിയാണ് നവ്നീത്. സോഷ്യൽ മീഡിയയിലൂടെ സാക്ഷി തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. ‘ബാല്യകാല സുഹൃത്തിൽ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ.’’ എന്നാണ് തനറെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സാക്ഷി അഗർവാൾ കുറിച്ചത്.
also read: ‘അമ്മയോടുള്ള ഇഷ്ടം മകളോടില്ല, അതുകൊണ്ടു തന്നെ ആ നടിയെ വെച്ച് സിനിമ ചെയ്യില്ല’; രാം ഗോപാൽ വർമ
കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായ താരമാണ് സാക്ഷി അഗർവാൾ. 2013 ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് സാക്ഷി അഗർവാളിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരായിരം കിനാക്കൾ എന്ന ചിത്രത്തിലാണ് സാക്ഷി അഗർവാൾ അഭിനയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here