അവൻ എല്ലാ ദിവസവും ബസ് സ്റ്റോപ്പില്‍ കാത്തുനിൽക്കും, ഒരിക്കൽ ഞാൻ ചോദിച്ചു എന്താണ് ഉദ്ദേശമെന്ന്, ആ മറുപടി ഞെട്ടിച്ചു: സാമന്ത

തെന്നിന്ത്യൻ നായിക സാമന്ത തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. സ്‌കൂൾ പഠന കാലത്ത് പ്രണയമെന്ന് പോലും വിളിക്കാൻ കഴിയാത്ത എന്നാൽ തന്നെ ഏറെ സ്വാധീനിച്ച ഒരു അനുഭവത്തെ കുറിച്ചാണ് സാമന്ത പറയുന്നത്.

സാമന്ത പറഞ്ഞത്

ALSO READ: ‘സിദ്ധാര്‍ത്ഥിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു’: വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ.എംകെ നാരായണന്‍

ഒരു ആണ്‍കുട്ടി എല്ലാ ദിവസവും ബസ് സ്റ്റോപ്പില്‍ എന്നെ കാത്തുനില്‍ക്കാറുണ്ടായിരുന്നു. അയാള്‍ എൻ്റെ പിറകെ സ്‌കൂളിലേക്ക് വരികയും ചെയ്തിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അയാള്‍ എൻ്റെ അടുത്ത് വന്നിട്ടില്ല. എന്നില്‍ നിന്നും കുറച്ചകലെ മാറി നടന്നാണ് അയാള്‍ പിന്തുടര്‍ന്ന് വരാറുള്ളത്.

ALSO READ: ‘എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത’, ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം: കുറിപ്പ് പങ്കുവെച്ച് ദുൽഖർ സൽമാൻ

അങ്ങനെ ക്ലാസ് കഴിയാറായപ്പോള്‍ ഒരു ദിവസം ഞാന്‍ അയാളോട് അങ്ങോട്ട് പോയി സംസാരിച്ചു. നിങ്ങള്‍ രണ്ടു വര്‍ഷമായി എന്നെ പിന്തുടരുന്നത് എന്തിനാണെന്നാണ് ചോദിച്ചു. അതിന്റെ കാരണം അയാള്‍ പറഞ്ഞില്ല. ഇത് കണ്ടതോടെ ഞാന്‍ ശരിക്കും ഞെട്ടി.ഇതൊരു പ്രണയമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്റെ ആദ്യ പ്രണയമായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News