ഏറ്റവും ദൈർഘ്യമേറിയ 6 മാസങ്ങൾ, ഒടുവിൽ അതിന്റെ അവസാനം വരെ എത്തി, നടി സമാന്ത

ഒരു വർഷത്തേക്ക് കരിയറിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ച് നടി സമാന്ത. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. താരത്തിന് പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ്, ഈ രോഗത്തിന്റെ ചികിത്സയ്ക്കായാണ് ഒരു നീണ്ട ഇടവേള താരം എടുക്കുന്നത്. യു എസിലേക്കാണ് താരം ചികിത്സയ്ക്കായി പോകുന്നത്. കഠിനമായ വേദനയിലേക്ക് നയിക്കുന്ന രോഗമാണ് സമാന്തയെ ബാധിച്ചിരിക്കുന്ന മയോസിറ്റിസ്.

‘ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ആറ് മാസങ്ങൾ… ഒടുവിൽ അതിന്റെ അവസാനം വരെ എത്തി’ എന്നാണ് സാമന്ത കുറിച്ചത്. തന്റെ ചിരിച്ച മുഖത്തോടെയുള്ള ഒരു സെൽഫിയ്‌ക്കൊപ്പമാണ് സാമന്തയുടെ കുറിപ്പ്. എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു കുറിപ്പ് പങ്കുവയ്ക്കാനുള്ള കാരണമെന്താണെന്നാണ് ആരാധകർ തിരക്കുന്നത്. കഴിഞ്ഞ ദിവസമാണ് സാമന്ത ഖുഷി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അത് സംബന്ധിച്ച കുറിപ്പാണെന്നും ആരാധകർ കരുതുന്നു.

അടുത്തിടെ സാമന്ത വീണ്ടും പ്രണയത്തിലായതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സമാന്ത പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകരുടെ സംശയത്തിന് കാരണമായത്. ‘മരണത്തിൽ നിന്ന് നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ല, നമുക്ക് സ്നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാം’ എന്ന വരികളാണ് സാമന്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

അതേസമയം, ‘ഖുഷി’ യ്ക്ക് പുറമെ ആമസോൺ പ്രൈം വീഡിയോ വെബ് സീരീസായ സിറ്റാഡലിന്റെ ഇന്ത്യൻ പരിഭാഷയിലും സാമന്ത പ്രത്യക്ഷപ്പെടും. ടൈമേരി എൻ മുരാരിയുടെ 2004ൽ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലായ ‘ദ അറേഞ്ച്മെന്റ്സ് ഓഫ് ലവി’ന്റെ അഡാപ്റ്റേഷൻ ചിത്രമായ ചെന്നൈ സ്റ്റോറിയിലും സാമന്ത അഭിനയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News