പ്രശ്നങ്ങൾ പരിഹരിച്ച് ആ ഫോട്ടോ പങ്കുവച്ചു; സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു?

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ രണ്ട് താരങ്ങളാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരുടെയും കല്യാണവും വേർപിരിഞ്ഞതുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. വളരെ ചെറിയ കാലം നീണ്ടുനിന്ന സാമന്തയും നാഗ ചൈതന്യയും ദാമ്പത്യം 2021ലാണ് വേര്‍പിരിഞ്ഞത്.

Also read:അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക്… 64,006 കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍

ഇപ്പോൾ ഇതാ ഇരുവരും വീണ്ടും ഒരുമിക്കാൻ പോവുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരുടെയും വിവാഹ ഫോട്ടോ സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇരുവർക്കും ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ തീർത്ത് ഒരുമിക്കുകയാണോ എന്ന സംശയം കനക്കുന്നത്. നേരത്തെ ഇരുവരും പിരിഞ്ഞതിന് ശേഷം നാഗ ചൈതന്യയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും സാമന്ത ആര്‍ക്കേവ് ചെയ്തിരുന്നു.

Also read:ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും, പക്ഷേ ഞാന്‍ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും: മനസ് തുറന്ന് ഭാവന

അടുത്തിടെ സാമന്തയുടെ അഭിമുഖങ്ങളിൽ എല്ലാം മുന്‍ ഭര്‍ത്താവിനെക്കുറിച്ചോ, അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചോ മോശമായി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഒന്നും സാമന്ത പരസ്യമായി വെളിപ്പെടുത്തിയും ഇരുന്നില്ല. ഇപ്പോൾ എന്തിനാണ് നാഗ ചൈതന്യയുമായി ഉള്ള ചിത്രങ്ങള്‍ സാമന്ത വീണ്ടും പബ്ലിക്കാക്കിയത് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News