‘സ്വര്‍ണ കാലുള്ള നടിയായപ്പോള്‍ എന്ത് തോന്നി’യെന്ന് ചോദ്യം; സ്വര്‍ണ കാലും ഇരുമ്പ് കാലുമൊക്കെ പഴയ സങ്കല്‍പ്പമെന്ന് തെലുങ്ക് റിപ്പോര്‍ട്ടറോട് സംയുക്ത

തീവണ്ടി എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത മേനോന്‍. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു. ഇപ്പോഴിതാ പുതിയ ചിത്രം വിരൂപാക്ഷയുടെ പ്രസ് മീറ്റില്‍ തെലുങ്ക് മാധ്യമപ്രവര്‍ത്തകന് നടി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സ്വര്‍ണ കാലുള്ള നടിയായപ്പോള്‍ എന്ത് തോന്നിയെന്നായിരുന്നു സംയുക്തയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

Also Read: ‘അന്ന് സ്വപ്നമായിരുന്നെങ്കില്‍ ഇന്ന് സ്വപ്നസാക്ഷാത്ക്കാരം’ വൈറല്‍ ഫോട്ടോഷൂട്ടിലെ സൂസന്‍ തോമസ് വിവാഹിതയായി; വീഡിയോ

വിജയ ശതമാനം നോക്കിയാണ് തെലുങ്ക് സിനിമയില്‍ നായികമാരെ തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന നടിമാര്‍ക്ക് സ്വര്‍ണക്കാലുള്ളവര്‍ എന്ന ടാഗ് ലഭിക്കാറുണ്ട്. അതുപോലെ പരാജയങ്ങള്‍ സംഭവിക്കുന്ന നടിമാര്‍ക്ക് ഇരുമ്പ് കാലുള്ളവര്‍ എന്ന ടാഗും ലഭിക്കും. സ്വര്‍ണ കാല്‍ ടാഗിനോട് എന്ത് തോന്നി എന്നായിരുന്നു സംയുക്തയോട് റിപ്പോര്‍ട്ടര്‍ ചോദിച്ചത്.

ഇത്തരത്തില്‍ വിലയിരുത്തുന്നത് ഇത് മോശം പ്രവണതയെന്നായിരുന്നു സംയുക്ത പറഞ്ഞത്. ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാകും. സ്വര്‍ണ കാലും ഇരുമ്പുകാലുമൊക്കെ പഴകിയ സങ്കല്‍പ്പങ്ങളാണ്. ഒരു നടിയെ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാകരുത് തെരഞ്ഞെടുക്കുന്നത്. ഒരു കഥാപാത്രത്തിന് അനുയോജ്യയാണോ എന്നതിന്റെ അടിസ്ഥാനത്തിലാകണം കാസ്റ്റ് ചെയ്യേണ്ടതെന്നും സംയുക്ത പറയുന്നു. സംയുക്തയുടെ മറുപടിക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തി.

Also Read: രാജസ്ഥാന്‍ റോയല്‍സിന്റെ ‘രോമാഞ്ചിഫിക്കേഷന്‍’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News