ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നു; ഒരാഴ്ചയ്ക്കുള്ളില്‍ തീവണ്ടി എന്ന സിനിമ ലഭിച്ചു: സംയുക്ത

കരിയറിന്റെ തുടക്കകാലത്ത് താൻ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് നടി സംയുക്ത. കരിയറില്‍ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നുവെന്നും തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു എന്നുമാണ് സംയുക്ത പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം പറഞ്ഞത്.

ALSO READ: ഒത്തില്ല… വിശ്വാസികളെ ചൂണ്ടയിട്ട് പിടിക്കാൻ ‘ജയ് ഗണേഷ്’ എന്ന് പേരിട്ടു, കിട്ടിയത് വെറും മുടക്ക് മുതൽ മാത്രം; ബോക്സോഫീസിൽ ദയനീയ പരാജയം

കൊച്ചിയില്‍ ഗ്രാന്റ് പാരന്റ്‌സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാന്‍ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലന്‍സ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും നടി പറഞ്ഞു.

ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തനിക്ക് തീവണ്ടി എന്ന സിനിമ ലഭിച്ചു എന്നാണ് സംയുക്ത പറയുന്നത്.

ALSO READ: കരമന അഖിൽ വധക്കേസ്: കൊലപാതകം ആസൂത്രിതം; പ്രതികൾ അനന്ദു വധക്കേസുമായി ബന്ധമുള്ളവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News