പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ് ഭാവന, ഒറ്റ വാക്കിൽ അവളെ ഒതുക്കാനാവില്ല; സംയുക്ത വര്‍മ

തകർന്നുപോയ ഒരു ഘട്ടത്തിൽ നിന്നും സ്വയം ഉയർത്തെഴുന്നേറ്റു തിരിച്ചുവന്നയാളാണ് ഭാവനയെന്ന് നടി സംയുക്ത വർമ. പലപ്പോഴും അവൾ നേരിട്ട ട്രോമകൾ വളരെ വലുതായിരുന്നെന്നും, അമ്മയെ ഓർത്തു മാത്രമാണ് താൻ ആത്മഹത്യ ചെയ്യാത്തതെന്ന് അപ്പോഴൊക്കെ ഭാവന പറഞ്ഞിട്ടുണ്ടെന്നും സംയുക്ത പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയ സുഹൃത്തിനെ കുറിച്ച് സംയുക്ത സംസാരിച്ചത്.

സംയുക്ത പറഞ്ഞത്

ALSO READ: ‘ഹന്ന മോൾ അത് സാധിച്ചെടുത്തു’, സന്തോഷവാർത്ത പങ്കിട്ട് സലീം, ഈ പ്രായത്തിൽ ആർക്കും സാധികാത്ത നേട്ടങ്ങൾ, അഭിനന്ദിച്ച് ആരാധകർ

ഭാവനയെ പറ്റി എനിക്ക് ഒരുവാക്കിൽ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവൾ. സംഘമിത്രയും (സഹോദരി) ഭാ​വനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങൾ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റൽ ട്രോമ ചെറുതല്ലായിരുന്നു. നമ്മൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ്. ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവൾ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്ട്രോം​ഗ് ആയി മാറിയ ആളാണ് അവൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News