‘സ്ത്രീയെ സംബന്ധിച്ച് മനോഹരമായ വികാരമാണ് മുലയൂട്ടൽ’, കുഞ്ഞിന്റെ ആരോ​ഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന് സന ഖാൻ

ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന് മുലയൂട്ടൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തമാക്കുകയാണ് ബിഗ് ബോസ് താരവും നടിയുമായ സന ഖാൻ. അഭിനയ ലോകത്തോട് വിടപറഞ്ഞ് ആത്മീയ വഴി തെരഞ്ഞെടുത്തെങ്കിലും നിരവധി പേരാണ് സന ഖാനെ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും ഇപ്പോഴും പിന്തുടരുന്നത്. ലോക മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് സന പങ്കുവച്ച ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ഭീഷണിപ്പെടുത്തി പണംതട്ടി; പെരിന്തല്‍മണ്ണ മലയാളം ടെലിവിഷന്‍ തിരൂര്‍ ബ്യൂറോ ചീഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

‘ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ വികാരമാണ് തന്റെ കുഞ്ഞിനെ മുലയൂട്ടുക എന്നത്. മറ്റെല്ലാ ആഹാരങ്ങളിൽ നിന്നും ഏറ്റവും ആരോഗ്യകരമാണ് മുലപ്പാൽ. കുഞ്ഞിന്റെ ആരോ​ഗ്യത്തിന് മുയൂട്ടൽ അത്യന്താപേക്ഷിതമാണ്. കുഞ്ഞിന് പാൽ ലഭിക്കേണ്ടതും പ്രധാനമാണ്. അവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും വളർച്ചയെ സഹായിക്കുകയും ചെയ്യും’, സന ഖാൻ പറഞ്ഞു.

ALSO READ: ‘ഞാനും അമൃത സുരേഷും തമ്മിൽ പിരിയാനുണ്ടായ കാരണം ഇതാണ്’, ആരും അതിനെക്കുറിച്ചു ചോദിച്ചില്ല പക്ഷെ ഞാൻ പറയും: ബാല

അതേസമയം, മുലയൂട്ടാൻ തുടങ്ങിയ ശേഷം തന്റെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് സന ഖാൻ പറയുന്നു. ‘പ്രസവ ശേഷം ശരീരഭാരം കുറയ്ക്കുക, പഴയ രൂപത്തിലേക്ക് പോകണം തുടങ്ങിയ ചിന്തയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ ഒരു മാസത്തിനുള്ളിൽ ഏകദേശം 15 കിലോ കുറയ്ക്കാൻ മുലയൂട്ടലിലൂടെ എനിക്ക് സാധിച്ചു. ഞാൻ തന്നെ ആശ്ചര്യപ്പെട്ടു പോയി. മുലയൂട്ടൽ ശരീരഭാരം കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്’, സന കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News