‘ഉറക്കമില്ലാത്ത രാത്രികള്‍, കരച്ചില്‍, പാര്‍ട്ട് ടൈം ജോലികള്‍’, കഷ്ടപ്പാട് വെറുതെയായില്ല; വേട്ടയാടിയവർക്ക് മുൻപിൽ മധുരം നിറഞ്ഞ നേട്ടത്തിന്റെ ചിരിയുമായി സനുഷ

ധാരാളം സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി താരമാണ് സനുഷ. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. സ്‌കോട്ട്‌ലന്‍ഡിലെ എ ഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫോട്ടോയാണ് നടി സനുഷ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചത് ബിരുദദാന ചടങ്ങിനു ശേഷമുള്ള സനുഷയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. ഒരു കുറിപ്പും സനുഷ ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം

ALSO READ: ‘കേട്ടതെല്ലാം സത്യമാണ്, ഞങ്ങൾ പിരിയുന്നു’, ഹാർദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

ബിരുദദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമായി വളരെ അകലെ നിന്ന് ഈ രാജ്യത്തെത്തിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു. രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു.

എല്ലായ്പ്പോഴും എന്റെ ശക്തിയായ എന്നെ വഴിനടത്തുന്ന ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നല്‍കി എനിക്കൊപ്പം ഉറച്ചുനിന്ന കുടുംബത്തിന് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസവും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനവും പ്രാര്‍ഥനയുമെല്ലാം ഉള്ളതുകൊണ്ടുമാത്രമാണ് ഞാന്‍ ഇവിടെയത്തിയത്. ഇല്ലെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. അതിനാല്‍ ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്. അച്ഛന്‍, അമ്മ, അനിയന്‍! ഞാന്‍ നേടിയ ഓരോ വിജയത്തിനും എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ മൂന്ന് പേര്‍ക്കുമായി ഈ നേട്ടം ഞാന്‍ സമര്‍പ്പിക്കുന്നു.

ALSO READ: റെയില്‍ വികസനത്തിനായി പുതിയ പാതകള്‍ വേണമെന്ന് ഇന്ന് മനോരമയും മാതൃഭൂമിയും അന്ന് കെ-റെയിലിനെ എതിര്‍ത്തവരല്ലേയെന്ന് ചോദിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍; ചര്‍ച്ചയായി ഫെയ്‌സ്ബുക്ക് കുറിപ്പ്

എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റിയില്‍ ഞാന്‍ എംഎസ്സി ബിരുദധാരിയാണ്. ഈ വിവരം നിങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാന്‍ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തതില്‍ എന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News