‘ആദ്യം അച്ഛനെപ്പോലെ പെരുമാറി, പിന്നീട് ലൈംഗിക അടിമയാക്കി’: തമിഴ് സംവിധായകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി സൗമ്യ

saumya

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ
സിനിമാ മേഖലയിൽ ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള തുറന്നുപറച്ചിലുകളാണ് ഇന്ന് നാം കേൾക്കുന്നത്. കൂടുതൽ താരങ്ങളെ ചില തുറന്നു പറച്ചിലുകൾ പ്രതിക്കൂട്ടിലാക്കുമ്പോൾ ഒരു മേഖലയുടെ അടക്കം നിലനിൽപ്പാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനത്തെ പറ്റിതുറന്നു പറയുകയാണ് നടി  സൗമ്യ. ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി പ്രമുഖ തമിഴ് സംവിധായകനെതിരെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ALSO READ: ഞാൻ വേറൊന്നും ചെയ്തില്ല, ഇത്രേ ചെയ്തൊള്ളു! ചിക്കബല്ലാപൂരീലെ മലമുകളിൽ യുവാവിന്റെ റീൽസ് ഷോ, ഇങ്ങ് വാടാ കുട്ടായെന്ന്  പൊലീസ് മാമൻ

പതിനെട്ട് വയസ്സുള്ളപ്പോൾ, സിനിമ കരിയർ ആരംഭിക്കുന്ന സമയത്ത് നേരിടേണ്ടി വന്ന ക്രൂരതയാണ് നടി വിശദമാക്കുന്നത്. ഭാര്യയോടൊപ്പം സമീപിച്ച സംവിധായകൻ തന്നെ ലൈംഗിക അടിമയായി വളർത്തിയെടുത്തു എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഒരു പ്രമുഖ നടി അവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ വേണ്ടിയാണ് തന്നെ വിളിച്ചതെന്ന് സൗമ്യ പറയുന്നു. എന്നാൽ ആദ്യം ദിവസം തന്നെ ഇവരുടെ ഭർത്താവിൽ നിന്നും മോശം പെരുമാറ്റം  ഉണ്ടായി. എന്നാൽ അഭിനയ ജീവിതത്തെ അത്രമേൽ ഇഷ്ടപ്പെട്ട സൗമ്യ തത്ക്കാലം അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ALSO READ: ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

എന്നാൽ  പിന്നീടുള്ള ദിവസങ്ങളിൽ തന്റെ ജീവിതം അതികഠിനമായ സാഹചര്യങ്ങളിൽ കൂടെയാണ് കടന്നുപോയതെന്നാണ് താരം വ്യക്തമാക്കുന്നത്. നടിയാണ് ആദ്യം സംവിധായകയെന്ന് പറഞ്ഞിരുന്നെങ്കിൽ ഇതിന് വിപരീതമായാണ് കാര്യങ്ങൾ സംഭവിച്ചത്. ഇവരുടെ ഭർത്താവ് വളരെ തന്ത്രപരമായി ഒരു അച്ഛന്റെതെന്നപോലെ പെരുമാറി സൗമ്യയുമായി അടുപ്പത്തിലായി. ശേഷം ഇത് മുതലെടുത്ത് ഭാര്യ ഇല്ലാത്ത സമയത്ത് തന്നെ ചുംബിച്ചുവെന്ന് സൗമ്യ ആരോപിച്ചു.

ALSO READ: ട്രാക്കിൽ എൽപിജി സിലിണ്ടർ, ഇടിച്ചുതെറിപ്പിച്ച് പാസഞ്ചർ ട്രെയിൻ: യുപിയിലും അട്ടിമറി?

മറ്റൊരു ദിവസം വിവാഹരംഗം ചിത്രീകരിച്ച ശേഷം പട്ടുസാരിയണിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നും ജനനേന്ദ്രീയത്തില്‍ വടികയറ്റി ഉപദ്രവിച്ചെന്നും സൗമ്യ തുറന്നു പറയുന്നുണ്ട്. സംവിധായകൻ തന്നെ പതിയെപ്പതിയെ ലൈംഗിക അടിമയായി വളർത്തിയെടുത്തുവെന്നും മലയാള സിനിമകൾ അഭിനയിക്കാനായി പോയപ്പോഴാണ് ഈ ഉപദ്രവം കുറഞ്ഞു വന്നതെന്നും അവർ പറഞ്ഞു. നടിയുടെ അമ്മായി കൂടിയായ ലക്ഷ്മി രാമകൃഷ്ണനുമായുള്ള അഭിമുഖത്തിൽ ആണ് ഇക്കാര്യം സൗമ്യ ആദ്യമായി തുറന്നു പറഞ്ഞത്. കണ്ണീരണിഞ്ഞുകൊണ്ടാണ് സൌമ്യ പല അനുഭവങ്ങളും പങ്കുവെച്ചത്. തന്റെ ഒരു സുഹൃത്ത് വഴിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി അറിഞ്ഞതെന്നും സൌമ്യ അഭിമുഖത്തിൽ പറയുന്നുണ്ട്.

ALSO READ: ഇവൻ പുലിയാണ് കേട്ടോ! വില്പനയിൽ ബസാൾട്ടിനെ മലർത്തിയടിച്ച് കർവ്

അതേസമയം മലയാള സിനിമ രംഗത്തും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സൗമ്യ വെളിപ്പെടുത്തി. ഒരു നടനിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതിനെ തുടർന്നാണ് അഭിനയം നിർത്താൻ തീരുമാനമെടുത്തതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആ നടന്റെ പേര് പരാമർശിക്കുന്നുണ്ടെന്നും  സൗമ്യ അഭിമുഖത്തിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News