2018 -ൽ നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ല; താരസംഘടന A.M.M.A. യ്ക്കെതിരെ ഗുരുതര ആരോപണം

സംവിധായകൻ കതകിൽ മുട്ടിയെന്ന് നൽകിയ പരാതിയിൽ ഇതുവരെ നടപടി സ്വീകരിക്കാത്തതിനേ തുടർന്ന് വീണ്ടും A.M.M.A. യ്ക്ക് കത്തയച്ചു പരാതിക്കാരി. 2018 ഒക്ടോബറിൽ നൽകിയ കത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കത്തിൽ വ്യക്തമാക്കി. അന്ന് നൽകിയ പരാതിയുൾപ്പെടെയാണ് നടി വീണ്ടും A.M.M.A. യ്ക്ക് പരാതി നൽകിയിരിക്കുന്നത്.

Also Read; ‘രഞ്ജിത്തിനെതിരായ ആരോപണത്തിൽ നടപടി സംബന്ധിച്ച് സർക്കാറിനോട് റിപ്പോർട്ട് തേടും’: പി സതീദേവി

സിനിമാ ലൊക്കേഷനിൽ പ്രമുഖ സംവിധായകൻ കതകിൽ മുട്ടി എന്നാണ് യുവനടി 2018 -ൽ നൽകിയ പരാതിയിൽ പറയുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ താരസംഘടനയായ A.M.M.A. യ്ക്ക് നടി ഈ പരാതിയെക്കുറിച്ച് വീണ്ടും കത്തെഴുതി. 2006 -ൽ ആണ് തനിക്ക് സംവിധായകനിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതെന്നു പരാതിയിൽ പറയുന്നു. ഇപ്പോൾ വിദേശത്താണ് നടി താമസിക്കുന്നത്.

2006 ൽ സിനിമാ ചിത്രീകരണ സമയത്ത് പ്രമുഖ സംവിധായകൻ കതകിൽ മുട്ടി എന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. പേടിച്ചു പോയ താൻ ഹോട്ടൽ ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കതകിൽ തട്ടിയത് സംവിധായകനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇതേ ചിത്രത്തിൽ അഭിനയിക്കുന്ന നായകനടൻ താമസിക്കുന്ന ഫ്ലോറിലേക്ക് മാറിയാണ് താൻ രക്ഷപ്പെട്ടതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.

Also Read; രഞ്ജിത്തിനെതിരായ ആരോപണം; കുറ്റം ചെയ്താൽ എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകും: മന്ത്രി ശിവൻകുട്ടി

കതക് തുറക്കാത്തതിലുള്ള വിരോധം കാരണം ഈ സംവിധായകന്റെ സിനിമയിലെ സംഭാഷണങ്ങളും രംഗങ്ങളും വെട്ടിച്ചുരുക്കിയെന്നും ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നുമാണ് നടിയുടെ പരാതി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുൻപ് അയച്ച പരാതി ഒന്ന് കൂടി ഓർമിപ്പിച്ച് നടി താരസംഘടനക്ക് സംഘടനയ്ക്ക് വീണ്ടും കത്തയച്ചത്. ഇനിയെങ്കിലും പ്രശ്നത്തിൽ ഇടപെടണമെന്ന് ആണ് A.M.M.A. ജനറൽ ബോഡിക്കും പ്രസിഡന്റിനും അയച്ച കത്തിൽ നടി ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News