എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം, മലയാളി നടിയുടെ തമിഴ് സിനിമയിലെ അഭിനയം കണ്ട് ആരാധികയുടെ സ്നേഹപ്രകടനം; വൈറലായി വീഡിയോ

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ശാലിന്‍ സോയ. ടിവി സീരിയലുകളിലൂടെയും പരസ്യങ്ങളിലൂടെയും തിളങ്ങിയ ശാലിന്‍ സിനിമയിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ണകി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ശാലിന്‍ സോയ.

ALSO READ: കാണികൾ കാതലിനെ ഹൃദയത്തിലെറ്റുന്നു, പലരും നമ്പർ തെരഞ്ഞു പിടിച്ചു വിളിക്കുന്നു, അഭിമാനം; ഹൃദയം നിറഞ്ഞ കുറിപ്പ് പങ്കുവെച്ച് ആർഎസ് പണിക്കർ

കണ്ണകി സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ വികാരനിര്‍ഭരമായി പൊട്ടിക്കരയുന്ന ശാലിന്‍ സോയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ ശാലിന്‍റെ അഭിനയം കണ്ട ഒരു പ്രേക്ഷക ഓടിവന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതോടെ താരം പൊട്ടിക്കരയുകയായിരുന്നു. ഈ ദിവസം താൻ എന്നെന്നും ഓർത്ത് വെയ്ക്കുമെന്നും സിനിമ കണ്ട് നിങ്ങൾ ഓടിവന്നു കെട്ടിപ്പിടിച്ച അനുഭവം ഒരിക്കലും മറക്കില്ലെന്നും ഈ വിഷയത്തെ കുറിച്ച് ശാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ: ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്, ഒരു പെണ്ണ് ആയത് കൊണ്ട് അങ്ങനെ ഒരു ടാഗ് ഉണ്ടാകരുതെന്ന് നയൻ‌താര

‘ഇത് കണ്ണകിയുടെ ആദ്യത്തെ ഷോയും ആദ്യത്തെ പ്രതികരണവുമാണ്. എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ എഴുന്നേറ്റ് വന്നത് ഞാൻ ഒരിക്കലും മറക്കില്ല. സിനിമ കണ്ടു നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതും മറക്കില്ല. ദൈവമേ അങ്ങയുടെ കരുണയിൽ ഞാൻ നന്ദിയുള്ളവളാണ്’, ശാലിൻ സോയ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News