കൺമണിയുടെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം

ആദ്യമായി തന്റെ മകന്റെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം. ഏപ്രിലിൽ നാലിനാണ് ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിൻ്റെ പേര്. കുഞ്ഞിന്റെ ഫോട്ടോകളും വീഡിയോകളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇതെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ മകൻ്റെ മുഖം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ കാണിച്ചിരിക്കുകയാണ് ഷംന.

മാതൃദിനവുമായ ബന്ധപ്പെട്ടായിരുന്നു ഷംന കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെട്ടത്. ഞങ്ങളുടെ രാജകുമാരൻ എന്നാണ് ഫോട്ടോ പങ്കുവച്ച് ഷംന കുറിച്ചിരിക്കുന്നത്. ഷാനിദ് ആസിഫ് അലിയും ഫോട്ടോയിൽ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായി രം​ഗത്തെത്തിയത്. നാല്പത് ദിവസം കഴിഞ്ഞ് കുഞ്ഞിന്‍റെ ഫോട്ടോ പുറത്തുവിടും എന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര് (ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തൻ്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു.

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു. സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News