മമ്മൂക്കയുടെ അഭിനയം ഹെവി ആണ്, ഒപ്പം നില്‍ക്കാന്‍ പാടാണ്: ശാന്തി കൃഷ്ണ

മലയാളത്തിന്റെ ബിഗ് എം എസിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ശാന്തി കൃഷ്ണ. മമ്മൂക്കയുടെ അഭിനയം ഹെവി ആണെന്ന് പറഞ്ഞ ശാന്തി കൃഷ്ണ ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ലാലേട്ടന്‍ വേറെ ആളായി മാറുമെന്നും കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശാന്തി കൃഷ്ണ പറഞ്ഞു.

ALSO READ: ലക്കിലൊക്കെ വിശ്വസിച്ച് തലവര തെളിയാൻ കാത്തിരിക്കാതെ ഹാർഡ് വർക്ക് ചെയ്യുക,ആഗ്രഹം സ്ട്രോങ്ങ് ആണെങ്കിൽ നടക്കും: നഹാസ് ഹിദായത്

ശാന്തി കൃഷ്ണ പറഞ്ഞത്

‘ഞങ്ങളൊക്കെ ഒരുമിച്ചായിരുന്നു സിനിമയിലേക്ക് വന്നത്. മമ്മൂക്ക കുറച്ച് സീനിയറായിരുന്നു. ലാലേട്ടനെ ഞാന്‍ ലാല്‍ജി എന്നാണ് വിളിച്ചിരുന്നത്. ലാലേട്ടാ എന്ന് ഞാന്‍ വിളിച്ചിട്ടെയില്ല. ഞാന്‍ ബോബെ ബേസ്ഡായത് കൊണ്ട് ജീ എന്ന് വരും. ഇപ്പോഴും എനിക്ക് എന്റെ വായില്‍ ലാല്‍ജി എന്നെ വരൂ. ഞങ്ങള്‍ ഏകദേശം ഒരു സമയത്ത് തന്നെ സിനിമയിലേക്ക് വന്നു. അന്നാണെങ്കില്‍ ഇവരോന്നും അത്ര സ്റ്റാറായിട്ടില്ല. അതുകൊണ്ട് തന്നെ അവരുടെ ആ ജേര്‍ണിയില്‍ ഞാനും ഒരു ഭാഗമായി എന്ന് മാത്രം. ഇന്ന് അവര്‍ മെഗാ സ്റ്റാറായിട്ടും ലെജന്‍ഡറിയായിട്ടും നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

ALSO READ: ഫഹദ് അടിപൊളിയാണ്, ദുൽഖർ ഭയങ്കര ക്യൂട്ട്, പ്രണവ് ഇതിലും നല്ലത് അര്‍ഹിക്കുന്നുണ്ട്: യുവതാരങ്ങളെ കുറിച്ച് മാളവിക ജയറാം

മമ്മൂക്കയുടെ ഒപ്പം നില്‍ക്കാന്‍ പാടാണ്. മമ്മൂക്കയുടെ അഭിനയം പെര്‍ഫോമന്‍സ് ബേസ്ഡ് അഭിനയമാണ് തിയറ്ററിക്കലല്ല. ഹെവി പെര്‍ഫോമറാണ് മമ്മൂക്ക. അങ്ങനെ വരുമ്പോള്‍ ഞങ്ങളും അതുപോലെ പെര്‍ഫോമന്‍സ് ബേസായി അഭിനയിക്കണം. എന്നാല്‍ ലാല്‍ സ്പൊണ്ടേനിയസ് അഭിനയമാണ്. ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ലാലേട്ടന്‍ വേറെ ആളായി മാറും. അതാണ് എനിക്കെല്ലാം കൂടുതല്‍ ബുദ്ധിമുട്ട്. ലാലിന്റെ ചെറിയ എക്സ്പ്രഷന്‍ പോലും സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ഇംപാക്ട്ഫുള്ളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News