എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ഞാന്‍ വേണ്ടെന്നുവെച്ച വേഷത്തിന്: തുറന്നുപറഞ്ഞ് ശാന്തി കൃഷ്ണ

ഞാന്‍ വേണ്ടെന്നുവെച്ച വേഷത്തിനാണ് എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയതെന്ന് തുറന്നുപറഞ്ഞ് നടി ശാന്തി കൃഷ്ണ. തന്റെ വയസിനെക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രം ചെയ്യാന്‍ തന്നെക്കൊണ്ട് കഴിയാത്തതിനാല്‍ സവിധം എന്ന ചിത്രത്തിലെ വേഷം താന്‍ വേണ്ടെന്ന് വെച്ചതാണെന്ന് നടി ശാന്തി കൃഷ്ണ പറഞ്ഞു.

എന്നാല്‍ കഥാപാത്രം നെടുമുടി വേണുവിന്റെ നിര്‍ബന്ധത്താലാണ് താന്‍ ചെയ്തതെന്നും ആ കഥാപാത്രം ചെയ്തപ്പോള്‍ തനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയെന്നും ശാന്തി കൃഷ്ണ ഒരു സ്വകാര്യ മാധ്യത്തിന് നല്‍കിയ പറഞ്ഞു.

‘സവിധം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം ചെയ്യാന്‍ ഞാന്‍ ഒട്ടും ധൈര്യപ്പെട്ടിരുന്നില്ല. ജോര്‍ജ് കിത്തു ആയിരുന്നു അതിന്റെ സംവിധായകന്‍. ഒരു വേഷം ഉണ്ട്. വേണു ചേട്ടന്റെ ഭാര്യയുടെ വേഷമാണ്, പക്ഷെ ആ കഥാപത്രം ആയിരിക്കും ചിത്രത്തില്‍ ലീഡ് ചെയ്യുന്നതെന്ന് കിത്തു എന്നോട് പറഞ്ഞു. ആ ചിത്രം ചെയ്യുമ്പോള്‍ എനിക്ക് 26 വയസ്സ് ഒള്ളു. പക്ഷെ കഥാപാത്രം ഒരു 42 വയസ്സിന്റെ അടുത്ത് പ്രായം വരുന്നതാണ്.

ഇതെന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ? എനിക്ക് ആത്മവിശ്വാസം തോന്നുന്നതല്ലേ എനിക്ക് ചെയ്യാന്‍ കഴിയു. എനിക്ക് ഇത് കോണ്‍ഫിഡന്‍സോടെ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞു. വേണു ചേട്ടനോടൊക്കെ പറഞ്ഞുനോക്കി.

നമ്മളൊക്കെ ആരാണെന്ന് വേണു ചേട്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ആര്‍ട്ടിസ്റ്റാണെന്ന്. പിന്നെ എന്തിനാണ് പേടിക്കുന്നതെന്ന് പുള്ളി എന്നെന്നോട് ചോദിച്ചു.

നമ്മുടെ പ്രായം അല്ലാത്ത, അല്ലെങ്കില്‍ കൂടുതലോ കുറവോ പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ നമുക്ക് അതിനുവേണ്ടി നന്നായി വര്‍ക്ക് ചെയ്യേണ്ടി വരും. നമ്മള്‍ വെറുതെ ബിഹേവ് ചെയ്ത് പോകുന്നതല്ലോ അഭിനയം. ഒരു കഥാപാത്രത്തിന്റേതുപോലെ ശരീരത്തെ മാറ്റിയെടുക്കുക എന്നുള്ളൊരു വെല്ലുവിളി നമുക്കുണ്ട്. അതുകൊണ്ട് നീയിത് ചെയ്യ് എന്ന് എല്ലാവരും പറഞ്ഞതാണ്. ആ ഒരു ധൈര്യത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രമാണ് സവിധത്തിലേത്, അതിനാണെങ്കില്‍ സംസ്ഥാന അവാര്‍ഡും കിട്ടി.

ചെങ്കോല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ഞാന്‍ റോള്‍ എന്താണെന്ന് പോലും ചോദിച്ചില്ല. ലോഹിച്ചേട്ടന്റെ സ്‌ക്രിപ്റ്റും സിബി മലയിലിന്റെ സംവിധാനവും എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ചെയ്യാമെന്ന് പറയുകയായിരുന്നു. അവിടെ ചെന്ന് ഷോട്ട് എടുക്കാന്‍ ചെന്നപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു എന്റെ അമ്മായിയമ്മ ആണല്ലേയെന്ന്. അപ്പോഴാണ് ഞാന്‍ അത് ഓര്‍ക്കുന്നത്. അതിനു ശേഷം ഞാന്‍ പക്ഷെ എന്ന ചിത്രം ചെയ്തു. അതില്‍ ഞാന്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്,’ ശാന്തികൃഷ്ണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News