‘പറ്റുമെങ്കിൽ നിങ്ങൾ എന്നെ കണ്ടുപിടിക്ക്’: കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയതാരം കുട്ടിക്കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോയുമായി എത്തിയിരിക്കുകയാണ്. സ്കൂൾ കാലത്തെ ക്ലാസ് ഗ്രൂപ്പ് ഫോട്ടോ ആണ് ഹണി റോസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നെന്നും നിലനിൽക്കുന്ന ഓർമകൾ. പറ്റുമെങ്കിൽ നിങ്ങൾ എന്നെ കണ്ടുപിടിക്ക് – എന്നായിരുന്നു പ്രിയതാരം ഹണി റോസിന്റെ അടിക്കുറിപ്പ്.

ഒരേ യൂണിഫോമിലുള്ള കുഞ്ഞി കുട്ടികളുടെ കൂട്ടത്തിൽ നിന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് താരം കരുതിയിട്ടുണ്ടാവുക. പക്ഷെ ആരാധകർ വെറുതെയിരുന്നില്ല. വളരെ എളുപ്പത്തിൽ തന്നെ ഹണി റോസിനെ കുട്ടിക്കൂട്ടത്തിൽ നിന്നും കണ്ടുപിടിച്ചു. ടീച്ചർറുടെ തൊട്ടടുത്ത് നിൽക്കുന്ന ബോയ് കട്ട് ഹെയർ സ്റ്റൈൽ ഉള്ള കുട്ടിയാണ് ഹണി എന്നാണ് ആരാധകരുടെ കണ്ടെത്തൽ. സൂം ചെയ്ത് നോക്കേണ്ടി പോലും വന്നില്ലെന്നാണ് ആരാധകർ പറഞ്ഞത്.

ALSO READ: വിജയാവേശത്തിൽ ‘ലാപതാ ലേഡീസ്’; ആമിർ ഖാന് പിറന്നാൾ ആഘോഷം

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം റേച്ചലാണ്. 2005ൽ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News