പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ല, ഒടുവില്‍ ആഗ്രഹം സാധിച്ചു

നിയമസഭ സന്ദര്‍ശനം നടത്തി മലയാളികളുടെ നിത്യഹരിത നായിക ഷീല. ”പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ല, കാണണമെന്ന ആഗ്രഹമുണ്ട്”, ഷീല തന്റെ ആഗ്രഹം സ്പീക്കറുടെ ഓഫിസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സഭ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങിയത്. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചതിന് തുടര്‍ന്ന് നിയമസഭാ മന്ദിരം കാണാന്‍ ഷീല എത്തുകയായിരുന്നു. സ്പീക്കര്‍ എഎന്‍ഷംസീറും ഉദ്യോഗസ്ഥരും നടിയെ സ്വീകരിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞ് കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയില്‍ നടി എത്തിയത്. യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദര്‍ശിച്ചു. ശേഷം അവര്‍ സഭയിലെ വിഐപി ഗാലറിയില്‍ എത്തി. രാവിലെ തല്‍ക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോള്‍ സ്പീക്കറുടെ റൂളിങ് ആയിരുന്നു ആദ്യ നടപടി. സഭയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കര്‍ വിശദീകരിക്കുമ്പോള്‍ വിഐപി ഗാലറിയില്‍ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികള്‍ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News